റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ശ്രീ നിതിൻ ഗഡ്കരി ഭാരത് എൻസിഎപി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) ഉദ്ഘാടനം ചെയ്തു
Posted On:
22 AUG 2023 2:30PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 22 ഓഗസ്റ്റ് 2023
ഇന്ത്യയിലെ 3.5 ടൺ വരെയുള്ള വാഹനങ്ങളുടെ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിക്കൊണ്ട് റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ഭാരത് എൻസിഎപി) ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ കാറുകള് വാങ്ങുന്നതിന് മികച്ച തിരഞ്ഞെടുപ്പ് നടത്താന് നമ്മുടെ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള നാഴികക്കല്ലാണ് ഇതെന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഭാരത് എൻസിഎപി ഇന്ത്യയിലെ വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വളരെയധികം വർദ്ധിപ്പിക്കുമെന്നും അതേസമയം സുരക്ഷിതമായ വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഒഇഎമ്മുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുമെന്നും ശ്രീ ഗഡ്കരി പറഞ്ഞു. ഭാരത് എൻസിഎപി, എഐഎസ് -197 എന്നിവയ്ക്ക് കീഴിലുള്ള പുതിയ സുരക്ഷാ സംവിധാനം നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഗുണമുണ്ടാക്കുമെന്നും പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ഓട്ടോമൊബൈൽ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പർ വാഹന നിർമ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.
3.5 ടി GVWക്ക് താഴെയുള്ള എം 1 വിഭാഗത്തിലെ ടൈപ്പ്-അംഗീകൃത മോട്ടോർ വാഹനങ്ങൾക്ക് ഈ പദ്ധതി ബാധകമാണ്. ഒരു മോഡലിന്റെ അടിസ്ഥാന വകഭേദങ്ങൾ പരീക്ഷിക്കുന്ന ഒരു സ്വയം സന്നദ്ധ പദ്ധതിയാണിത്.
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ്) 197 അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി 2023 ഒക്ടോബർ 1 മുതൽ ആരംഭിക്കും. ഉപഭോക്താക്കൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന മത്സരാധിഷ്ഠിത സുരക്ഷാ മെച്ചപ്പെടുത്തലുകളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ക്രാഷ് ടെസ്റ്റ് സാഹചര്യങ്ങളിൽ വാഹന പ്രകടനത്തെക്കുറിച്ച് താരതമ്യ വിലയിരുത്തിക്കൊണ്ട് ഉപഭോക്താക്കൾക്ക് ശെരിയായ തീരുമാനം എടുക്കാൻ കഴിയും.
ആഗോള സുരക്ഷാ മാനദണ്ഡങ്ങളുള്ള വാഹനങ്ങൾ നിർമ്മിക്കാൻ എൻസിഎപി ഒഇഎമ്മുകൾക്ക് അവസരം നൽകുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് (സിഐആർടി) ആണ് പദ്ധതി നടപ്പിലാക്കുക. പങ്കാളികളുമായുള്ള കൂടിയാലോചനകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
Shri Gadkari said BHARAT NCAP will also greatly push the safety and quality of the vehicles in India, while simultaneously promoting a healthy competition among OEMs to manufacture safer vehicles. He said the new safety regime under BHARAT NCAP and AIS-197 is a mutual win-win for manufacturers and consumers and an instrumental step towards safeguarding lives of our citizens and making our Automobile Industry the number one auto manufacturing hub in the world.
*****
(Release ID: 1951075)
Visitor Counter : 153