പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്തിന്റെ സാമൂഹിക സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് സഹകരണ സ്ഥാപനങ്ങളെന്ന് 77-ാം സ്വാതന്ത്ര്യദിനത്തില്‍ ന്യൂഡല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു


സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ യൂണിറ്റിനെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ശക്തിപ്പെടുത്തുന്നതിനുമായി ഒരു പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചു

സഹകരണ മന്ത്രാലയം രാജ്യത്ത് സഹകരണ സംഘങ്ങളുടെ ഒരു ശൃംഖല വ്യാപിപ്പിക്കുന്നു, ഏറ്റവും പാവപ്പെട്ട വ്യക്തികളുടെ പോലും ശബ്ദം കേള്‍ക്കുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുവെന്നും അവര്‍ക്ക് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കാമെന്നുതും ഉറപ്പാക്കുന്നു.

Posted On: 15 AUG 2023 1:59PM by PIB Thiruvananthpuram

രാജ്യത്തിന്റെ സാമൂഹിക സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഭാഗമാണ് സഹകരണ സ്ഥാപങ്ങളെന്ന് 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ യൂണിറ്റിനെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സഹകരണ സ്ഥാപനങ്ങളുടെ ഒരു ശൃംഖല വ്യാപിപ്പിക്കുകയാണെന്നും ഏറ്റവും പാവപ്പെട്ട വ്യക്തികളുടെ ശബ്ദം പോലും കേള്‍ക്കുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്നും രാജ്യത്തിന്റെ വികസനത്തിന് അവര്‍ക്ക് സംഭാവന നല്‍കാമെന്നതും സഹകരണ മന്ത്രാലയം ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ''സഹകാര്‍ സേ സമൃദ്ധി'' (സഹകരണത്തിലൂടെ സമൃദ്ധി) എന്ന പാതയാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

ND



(Release ID: 1949002) Visitor Counter : 97