പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത എല്ലാ മഹാന്മാർക്കും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു


രാജ്യത്തെ 140 കോടി ജനങ്ങളെ പരിവാർജൻ (കുടുംബാംഗങ്ങൾ) എന്നു സംബോധന ചെയ്തു

Posted On: 15 AUG 2023 8:44AM by PIB Thiruvananthpuram


77-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്നു ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, തന്റെ 140 കോടി 'പരിവാർജന്' (കുടുംബാംഗങ്ങൾക്ക്) ആശംസകളേകി. രാജ്യത്തിന്റെ വിശ്വാസം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഓരോ മഹദ്‌വ്യക്തിക്കും ശ്രീ മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനത്തെയും സത്യഗ്രഹ പ്രസ്ഥാനത്തെയും ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങി നിരവധി ധീരരുടെ ത്യാഗത്തെയും അനുസ്മരിച്ച പ്രധാനമന്ത്രി, ആ തലമുറയിലെ മിക്കവാറും എല്ലാവരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി.

ചരിത്രപ്രധാനമായ ഈ വർഷം നടക്കുന്ന പ്രധാന വാർഷികദിനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മഹത്തായ വിപ്ലവകാരിയും ആത്മീയാചാര്യനുമായ ശ്രീ അരബിന്ദോയുടെ 150-ാം ജയന്തി വർഷത്തിന് ഇന്നു സമാപനമാകുകയാണ്. സ്വാമി ദയാനന്ദിന്റെ 150-ാം ജയന്തി, റാണി ദുർഗാവതിയുടെ 500-ാം ജന്മവാർഷികം എന്നിവ ആവേശത്തോടെ ആഘോഷിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഭക്തിയുടെ മകുടോദാഹരണമായ വിശുദ്ധ മീര ബായിയുടെ 525-ാം ജന്മവർഷമാണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത റിപ്പബ്ലിക് ദിനം 75-ാം റിപ്പബ്ലിക് ദിനമാണെന്നും അദ്ദേഹം പറഞ്ഞു. “പല തരത്തിൽ, നിരവധി അവസരങ്ങൾ, നിരവധി സാധ്യതകൾ, ഓരോ നിമിഷവും പുതിയ പ്രചോദനം, ഓരോ നിമിഷവും പുതിയ അവബോധം, ഓരോ നിമിഷവും സ്വപ്നങ്ങൾ, നിമിഷം തോറും പ്രതിവിധികൾ, രാഷ്ട്രനിർമാണത്തിൽ ഏർപ്പെടാൻ ഒരുപക്ഷെ ഇതിലും വലിയ അവസരമില്ല”- ശ്രീ മോദി കൂട്ടിച്ചേർത്തു.

pic.twitter.com/kxjrblWO8f

— PMO India (@PMOIndia) August 15, 2023

 

pic.twitter.com/AuUYA9a8kL

— PMO India (@PMOIndia) August 15, 2023

***

ND



(Release ID: 1948774) Visitor Counter : 110