പ്രധാനമന്ത്രിയുടെ ഓഫീസ്
മണിപ്പുർ ജനതയ്ക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നത്: പ്രധാനമന്ത്രി
Posted On:
15 AUG 2023 8:42AM by PIB Thiruvananthpuram
മണിപ്പുരിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. ഇന്ന് 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരിലെ പ്രശ്നങ്ങൾക്കു സമാധാനപരമായ പ്രതിവിധിയുണ്ടാകുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മണിപ്പുരിൽ അശാന്തിയുടെയും അക്രമത്തിന്റെയും കാലഘട്ടം ഉണ്ടായിരുന്നെന്നും സ്ത്രീകളുടെ അന്തസ്സിനു നേർക്കുള്ള ആക്രമണങ്ങളുടെ വാർത്തകൾ വന്നിരുന്നെന്നും പറഞ്ഞ അദ്ദേഹം, മണിപ്പുർ ജനത കുറച്ചുകാലമായി സമാധാനം നിലനിർത്തുന്നുണ്ടെന്നും പറഞ്ഞു. സമാധാനപ്രക്രിയ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ കൂട്ടായി പ്രവർത്തിക്കുന്നുണ്ട്. അതു തുടരുകതന്നെ ചെയ്യും”- അദ്ദേഹം പറഞ്ഞു.
****
ND
(Release ID: 1948772)
Visitor Counter : 133
Read this release in:
Assamese
,
English
,
Khasi
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada