വ്യോമയാന മന്ത്രാലയം
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ 86 വിമാനത്താവളങ്ങൾ ഹരിത ഊർജ്ജം ഉപയോഗിക്കുന്നു
Posted On:
03 AUG 2023 12:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 3, 2023
നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയുൾപ്പെടെ 86 വിമാനത്താവളങ്ങൾ ഹരിത ഊർജ്ജം ഉപയോഗിക്കുന്നു. അതിൽ വിമാനത്താവളത്തിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിൽ ഹരിത ഊർജ്ജത്തിന്റെ പങ്ക് 55 വിമാനത്താവളങ്ങൾക്ക് 100% ആണ്.
ഈ വിമാനത്താവളങ്ങളുടെ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2023/aug/doc202383232801.pdf
എന്നിരുന്നാലും, പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വിമാനത്താവളങ്ങളിലെ കാർബൺ പുറന്തള്ളലിന്റെ പ്രധാന ഉറവിടമാണ്. അതിനാൽ പുനരുപയോഗിക്കാനാവാത്ത ഊർജ്ജത്തിന് പകരം ഹരിത ഊർജ്ജം ഉപയോഗിക്കുന്നത് വിമാനത്താവളത്തിന്റെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ സഹായിക്കുന്നു.
അതിനാൽ, ഷെഡ്യൂൾ ചെയ്ത പ്രവർത്തനങ്ങളുള്ള , നിലവിൽ പ്രവർത്തനക്ഷമമായ എല്ലാ വിമാനത്താവളങ്ങളോടും, വരാനിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളുടെ ഡവലപ്പർമാരോടും ഹരിത ഊർജ്ജത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന കാർബൺ ന്യൂട്രാലിറ്റി, നെറ്റ് സീറോ എന്നിവ കൈവരിക്കുന്നതിനായി പ്രവർത്തിക്കാൻ എംഒസിഎ നിർദ്ദേശിച്ചു.
വ്യോമയാന മന്ത്രാലയത്തിലെ സഹമന്ത്രി ജനറൽ (ഡോ) വി കെ സിംഗ് (റിട്ട) ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
**********************************************
(Release ID: 1945348)
Visitor Counter : 115