കല്‍ക്കരി മന്ത്രാലയം

കൽക്കരി, ലിഗ്നൈറ്റ് ഖനികളുടെ സ്റ്റാർ റേറ്റിംഗിനുള്ള രജിസ്ട്രേഷൻ തീയതി നീട്ടി

Posted On: 19 JUL 2023 3:18PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 19 ജൂലൈ 2023
 

കൽക്കരി മന്ത്രാലയം, കൽക്കരി-ലിഗ്നൈറ്റ് ഖനികളുടെ സ്റ്റാർ റേറ്റിംഗിനുള്ള രജിസ്ട്രേഷനും സ്വയം വിലയിരുത്തലിനുമുള്ള അവസാന തീയതി 2023 ജൂലൈ 15 ൽ നിന്ന് 2023 ജൂലൈ 25 ലേക്ക് നീട്ടി. കൂടുതൽ പങ്കാളിത്തം സുഗമമാക്കുന്നതിനും കൃത്യമായ സ്വയം വിലയിരുത്തൽ ഉറപ്പാക്കുന്നതിനുമായാണ് നടപടി. 
 
2023 മെയ് 30-ന്, 2022-23 സാമ്പത്തിക വർഷത്തിലെ സ്റ്റാർ റേറ്റിംഗിനായി എല്ലാ കൽക്കരി, ലിഗ്നൈറ്റ് ഖനികളുടെയും രജിസ്ട്രേഷനായി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് 2023 ജൂൺ 1 മുതൽ സ്റ്റാർ റേറ്റിംഗ് പോർട്ടൽ രജിസ്ട്രേഷനായി ലഭ്യമായിത്തുടങ്ങുകയും പ്രോത്സാഹജനകമായ പ്രതികരണം ലഭിക്കുകയും ചെയ്യുന്നു.


2023 ജൂലൈ 14 വരെ 377 ഖനികൾ ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനും കൂടുതൽ ഖനികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും സ്വയം വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കുന്നതിനും അവസരം നൽകുന്നതിന്, സമയപരിധി നീട്ടാൻ കൽക്കരി മന്ത്രാലയം തീരുമാനിച്ചു.

സുസ്ഥിര ഖനന സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൽക്കരി, ലിഗ്നൈറ്റ് ഖനികളുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനും സ്റ്റാർ റേറ്റിംഗ് സംവിധാനത്തിന്റെ പ്രാധാന്യം കൽക്കരി മന്ത്രാലയം ഊന്നിപ്പറയുന്നു. പാരിസ്ഥിതിക സുസ്ഥിരത, സുരക്ഷ, സാമൂഹിക ഉത്തരവാദിത്തം എന്നിവയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിന് തീയതി നീട്ടിയതിലൂടെയുള്ള   രജിസ്ട്രേഷൻ കാലയളവ് പ്രയോജനപ്പെടുത്താൻ യോഗ്യതയുള്ള എല്ലാ ഖനികളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.

 
*****************************


(Release ID: 1940721) Visitor Counter : 98