ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
Posted On:
19 JUL 2023 1:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 19, 2023
നിലവിലുള്ള കോവിഡ്-19 സാഹചര്യവും ലോകമെമ്പാടും കോവിഡ് -19 വാക്സിനേഷൻ നൽകുന്നതിൽ നേടിയ സുപ്രധാന നേട്ടങ്ങളും കണക്കിലെടുത്ത്, കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ലഘൂകരിച്ചു.
2023 ജൂലൈ 20 പുലർച്ചെ 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് ക്രമമില്ലാതെ തെരെഞ്ഞെടുത്ത 2% പേരുടെ ആർടി-പിസിആർ അടിസ്ഥാനമാക്കിയുള്ള പരിശോധന ആവശ്യകതകൾ ഇപ്പോൾ ഉപേക്ഷിച്ചു.
എന്നിരുന്നാലും, കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും അന്താരാഷ്ട്ര യാത്രക്കാരും പാലിക്കേണ്ട മുൻകരുതൽ നടപടികൾക്കുള്ള മുൻ ഉപദേശം തുടർന്നും ബാധകമാകും.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (https://www.mohfw.gov.in/) ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ്-19 സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
*********************************
(Release ID: 1940668)
Visitor Counter : 164