രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ പ്രസിഡന്റിനെ സന്ദർശിച്ചു

प्रविष्टि तिथि: 12 JUL 2023 1:34PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ജൂലൈ 12, 2023

മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസ ഇന്ന് (ജൂലൈ 12, 2023) രാഷ്ട്രപതി ഭവനിൽ വെച്ച് ഇന്ത്യൻ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവേളയിൽ ഡോ. അൽ-ഇസ്സയെ സ്വാഗതം ചെയ്ത രാഷ്ട്രപതി, സഹിഷ്ണുത, മിതത്വം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ മുസ്ലീം വേൾഡ് ലീഗിന്റെ പങ്കിനെയും ലക്ഷ്യങ്ങളെയും ഇന്ത്യ വിലമതിക്കുന്നുവെന്നും പറഞ്ഞു. ബഹു-സംസ്‌കാര, ബഹുഭാഷ, ബഹു-വംശ, ബഹു-മത സമൂഹമെന്ന നിലയിൽ ഇന്ത്യ, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. 200 ദശലക്ഷത്തിലധികം മുസ്ലീം സഹോദരീസഹോദരന്മാർ ഉള്ള ഇന്ത്യ ലോകത്തിലെ  ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ്.

സൗദി അറേബ്യയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. വ്യാപാരത്തിലും ജനങ്ങളുമായുള്ള ബന്ധത്തിലും വേരൂന്നിയ സൗഹാർദ്ദപരമായ ബന്ധങ്ങളുടെ ദീർഘകാല ചരിത്രമാണ് ഇരു രാജ്യങ്ങൾക്കും ഉള്ളത്. രണ്ട് രാജ്യങ്ങൾക്കും ലോകവുമായി പങ്കുവെക്കാൻ വിലയേറിയ പാഠങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 

ഇന്ത്യയും സൗദി അറേബ്യയും ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും അപലപിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരെ 'സീറോ ടോളറൻസ്' ആവശ്യപ്പെടുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. തീവ്രവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും നേരിടാൻ സമഗ്രമായ സമീപനം ആവശ്യമാണെന്നും മിതമായ ചിന്താധാരകളുമായി ഇടപഴകുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂവെന്നും ഇരു നേതാക്കളും സമ്മതിച്ചു. തീവ്രവാദത്തിനും അക്രമത്തിനുമെതിരായ ഡോ. അൽ-ഇസയുടെ നിലപാടിനെ രാഷ്ട്രപതി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം മുസ്ലീം വേൾഡ് ലീഗുമായുള്ള സഹകരണത്തിന് കൂടുതൽ വഴികൾ തുറക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

***


(रिलीज़ आईडी: 1939025) आगंतुक पटल : 254
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil , Telugu , Kannada