രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ നാവികസേനാംഗങ്ങളുടെ പ്രായോഗിക പരിശീലനം വർധിപ്പിക്കുന്നതിനായി സംയോജിത സിമുലേറ്റർ കോംപ്ലക്‌സ് ‘ധ്രുവ്’ കൊച്ചിയിൽ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

Posted On: 21 JUN 2023 11:33AM by PIB Thiruvananthpuram



കൊച്ചി: ജൂൺ 21, 2023
 
രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2023 ജൂൺ 21-ന് കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സ് (ഐഎസ്‌സി) 'ധ്രുവ്' ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാവികസേനയുടെ പ്രായോഗിക പരിശീലനം വർധിപ്പിക്കുന്നതിന് സഹായിക്കുന്ന തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക സിമുലേറ്ററുകൾ, ഐഎസ്‌സി 'ധ്രുവ്' ഉൾക്കൊള്ളുന്നു. നാവിഗേഷൻ, ഫ്ലീറ്റ് ഓപ്പറേഷൻസ്, നാവിക തന്ത്രങ്ങൾ എന്നിവയിൽ തത്സമയ അനുഭവം നൽകുന്നതിനാണ് ഈ സിമുലേറ്ററുകൾ വിഭാവനം ചെയ്തിരിക്കുന്നത്. സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും ഈ സിമുലേറ്ററുകൾ ഉപയോഗിക്കും.

സമുച്ചയത്തിൽ വിഭാവനം ചെയ്തിട്ടുള്ള നിരവധി സിമുലേറ്ററുകളിൽ, മൾട്ടി-സ്റ്റേഷൻ ഹാൻഡ്‌ലിംഗ് സിമുലേറ്റർ (MSSHS), എയർ ഡയറക്ഷൻ & ഹെലികോപ്റ്റർ കൺട്രോൾ സിമുലേറ്റർ (ADHCS), ആസ്ട്രോ നാവിഗേഷൻ ഡോം എന്നിവ രക്ഷാ മന്ത്രി സന്ദർശിച്ചു. ന്യൂ ഡൽഹിയിലെ എആർഐ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഷിപ്പ് ഹാൻഡ്ലിംഗ് സിമുലേറ്ററുകൾ 18 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇൻഫോവിഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ആസ്ട്രോ നാവിഗേഷൻ ഡോം ഇന്ത്യൻ നാവികസേനയിലെ ഇത്തരത്തിൽ ആദ്യത്തേതാണ്.

ഡിആർഡിഒ ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ്സ് സ്റ്റഡീസ് ആൻഡ് അനാലിസിസ് വികസിപ്പിച്ചെടുത്ത എ ഡി എഛ് സി എസ് -ന് ട്രെയിനികൾക്ക് തത്സമയ പ്രവർത്തന അന്തരീക്ഷം ഒരുക്കി നൽകാൻ കഴിയും. സാങ്കേതികമായി മികച്ച ഈ സിമുലേറ്ററുകൾ 'ആത്മനിർഭർ ഭാരത്' സംരംഭത്തിന്റെ സൂചകവും രാജ്യത്തിന് വലിയ പ്രതിരോധ കയറ്റുമതി സാധ്യതയും വാഗ്ദാനം ചെയ്യുന്നു. കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റവും മാരിടൈം ഡൊമെയ്‌ൻ അവയർനെസ് ലാബും കോംപ്ലക്‌സിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മറ്റ് ചില സിമുലേറ്ററുകളിൽ ഉൾപ്പെടുന്നു.

ഉദ്ഘാടന വേളയിൽ, ഈ സിമുലേറ്ററുകളുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളുമായും ശ്രീ രാജ്‌നാഥ് സിംഗ് ആശയവിനിമയം നടത്തി.


(Release ID: 1937953) Visitor Counter : 89