പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫ്രാൻസ് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.


പാരീസിൽ പ്രസിഡന്റ് മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നതായി പ്രധാനമന്ത്രി 


പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച് ബോൺ പ്രധാനമന്ത്രിയെ അറിയിച്ചു


ജൂലൈ 14 ന് നടക്കുന്ന ബാസ്റ്റിൽ ദിനാഘോഷത്തിൽ അതിഥിയായി പങ്കെടുക്കാനുള്ള ക്ഷണത്തിന് പ്രസിഡന്റ് മാക്രോണിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു

പോസ്റ്റഡ് ഓണ്‍: 06 JUL 2023 4:20PM by PIB Thiruvananthpuram

ഫ്രാൻസ് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ സന്ദർശിച്ചു

ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച്  ഇമ്മാനുവൽ ബോൺ പ്രധാനമന്ത്രിയോട് വിശദീകരിച്ചു 

ബാസ്റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് പ്രസിഡന്റ് മാക്രോണിനെ  പ്രധാനമന്ത്രി നന്ദി അറിയിചു 

ഹിരോഷിമയിൽ പ്രസിഡന്റ് മാക്രോണുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്ന തങ്ങളുടെ  സംഭാഷണം പാരീസിൽ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

--ND--


( റിലീസ് ഐ.ഡി: 1937772) സന്ദര്‍ശക കൗണ്ടര്‍ : 168