പ്രധാനമന്ത്രിയുടെ ഓഫീസ്‌

“വിതസ്ത  -ദി ഫെസ്റ്റിവൽ ഓഫ് കാശ്മീർ” പരിപാടിയെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 28 JUN 2023 2:28PM by PIB Thiruvananthpuram

കശ്മീരിന്റെ സമ്പന്നമായ സംസ്കാരവും കലകളും കരകൗശലവസ്തുക്കളും പ്രദർശിപ്പിക്കുന്ന “വിതസ്ത-ദി ഫെസ്റ്റിവൽ ഓഫ് കാശ്മീർ" എന്ന വിസ്മയകരമായ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കശ്മീരിലെ സമ്പന്നമായ കല, സംസ്‌കാരം, സാഹിത്യം, കരകൗശല വിഭവങ്ങൾ, പാചകരീതികൾ എന്നിവ രാജ്യമെമ്പാടും എത്തിക്കുന്നതിനാണ് “വിതസ്ത പരിപാടി സംഘടിപ്പിച്ചത്.

ചെന്നൈയിൽ നിന്ന് ആരംഭിച്ച ഈ പരിപാടികളുടെ പരമ്പര ശ്രീനഗറിൽ സമാപിച്ചു, കശ്മീരി സംസ്കാരം അറിയാൻ യുവാക്കൾ ആവേശം പ്രകടിപ്പിച്ചു. കാശ്മീർ സംസ്‌കാരം ജനങ്ങളിലെത്തിക്കുന്നതിനായി ശിൽപശാലകൾ, ആർട്ട് ഇൻസ്റ്റാളേഷൻ ക്യാമ്പുകൾ, സെമിനാറുകൾ, കരകൗശല പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു, അതിൽ ആളുകൾ പങ്കെടുക്കുകയും കശ്മീരിന്റെ സംസ്കാരം പരിചയപ്പെടുകയും ചെയ്തു.

അമൃത് മഹോത്സവ് വിതാസ്ത പരിപാടിയെക്കുറിച്ചുള്ള ട്വീറ്റ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഈ മഹത്തായ സംരംഭത്തിന് നിരവധി അഭിനന്ദനങ്ങൾ. നിരവധി വർഷങ്ങൾക്ക് ശേഷം, "വിറ്റാസ്ത - കശ്മീരിന്റെ ഉത്സവം" രാജ്യത്തുടനീളമുള്ള ആളുകൾക്ക് സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് അറിയാനുള്ള അവസരം മാത്രമല്ല  രാജ്യത്തെ ജനങ്ങളെ  ഒന്നിപ്പിക്കാനുള്ള വലിയ ശ്രമം കൂടിയാണ് ഈ പരിപാടി "

इस बेहतरीन पहल के लिए बहुत-बहुत बधाई। कई वर्षों के बाद हुए “वितस्ता – द फेस्टिवल ऑफ कश्मीर” से देशभर के लोगों को ना सिर्फ राज्य की समृद्ध संस्कृति और विरासत को जानने का मौका मिला है, बल्कि यह कार्यक्रम देशवासियों को भी एक सूत्र में पिरोने का शानदार प्रयास है। https://t.co/B2c9WRHD2j

— Narendra Modi (@narendramodi) June 28, 2023

*******

 

--ND--



(Release ID: 1935908) Visitor Counter : 91