സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

"സ്റ്റാറ്റിസ്റ്റിക്സ് ദിനം" 2023 ജൂൺ 29-ന് ആഘോഷിക്കും

Posted On: 28 JUN 2023 10:18AM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂൺ 28, 2023

സ്ഥിതിവിവരക്കണക്ക്, സാമ്പത്തിക ആസൂത്രണം എന്നീ മേഖലകളിൽ പ്രൊഫസർ (അന്തരിച്ച) പ്രശാന്ത ചന്ദ്ര മഹലനോബിസ് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച്, ഇന്ത്യാ ഗവൺമെന്റ് എല്ലാ വർഷവും ജൂൺ 29ന്, അദ്ദേഹത്തിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, "സ്റ്റാറ്റിസ്റ്റിക്സ് ദിനം" ആചരിക്കുന്നു. സാമൂഹിക-സാമ്പത്തിക ആസൂത്രണത്തിലും നയ രൂപീകരണത്തിലും സ്ഥിതിവിവരക്കണക്കുകളുടെ പങ്കിനെയും പ്രാധാന്യത്തെയും കുറിച്ച് പ്രൊഫസർ മഹലനോബിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പൊതുജനങ്ങളിൽ, പ്രത്യേകിച്ച് യുവതലമുറയിൽ, അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

2023 ലെ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തിന്റെ പ്രധാന പരിപാടി ന്യൂ ഡൽഹിയിലെ സ്കോപ്പ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ആസൂത്രണ, കോർപ്പറേറ്റ് കാര്യ മന്ത്രാലയങ്ങളുടെ സഹമന്ത്രി ശ്രീ റാവു ഇന്ദർജിത് സിംഗ് ആണ് പരിപാടിയുടെ മുഖ്യാതിഥി.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (എൻഎസ്‌സി) ചെയർമാൻ പ്രൊഫ് രാജീവ ലക്ഷ്മൺ കരണ്ടികർ; ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ & സെക്രട്ടറി, MoSPI, പ്രൊഫ. ഡോ. ജി. പി. സാമന്ത; മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്യും. കേന്ദ്ര മന്ത്രാലയങ്ങളിലെ / വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.

എല്ലാ വർഷവും, സമകാലിക ദേശീയ പ്രാധാന്യമുള്ള പ്രമേയവുമായി സ്റ്റാറ്റിസ്റ്റിക്സ് ദിനം ആഘോഷിക്കുന്നു. 2023 ലെ പ്രമേയം "സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ദേശീയ സൂചിക ചട്ടക്കൂടുമായി സംസ്ഥാന സൂചിക ചട്ടക്കൂടിന്റെ സംയോജനം" എന്നതാണ്.

സാങ്കേതിക സെഷനിൽ, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിഷയത്തെക്കുറിച്ച് ഒരു ഹ്രസ്വ അവതരണം നടത്തും. തുടർന്ന് വിദഗ്ധരും അഭിസംബോധന ചെയ്യും.

MoSPI സംഘടിപ്പിച്ച ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 'ഓൺ ദി സ്പോട്ട് എസ്സേ റൈറ്റിംഗ് മത്സരം, 2023'ഇൻറ്റെ വിജയികളെയും ചടങ്ങിൽ അനുമോദിക്കും.

****



(Release ID: 1935829) Visitor Counter : 183