പ്രധാനമന്ത്രിയുടെ ഓഫീസ്
ജി20 വികസന മന്ത്രിമാരുടെ യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
Posted On:
12 JUN 2023 10:03AM by PIB Thiruvananthpuram
ആദരണീയരെ, മഹതികളെ മഹാന്മാരെ,
ജനാധിപത്യത്തിന്റെ മാതാവിന്റെ ഈ ഏറ്റവും പഴയ നഗരത്തിലേക്ക് ഞാന്‍ നിങ്ങളെ ഓരോരുത്തരെയും ഊഷ്മളമായി ഞാന്‍ സ്വാഗതം ചെയ്യുന്നു. ജി20 വികസന മന്ത്രിമാരുടെ യോഗത്തിന് അനുയോജ്യമായ സ്ഥലമാണിത്. നൂറ്റാണ്ടുകളായി വിജ്ഞാനത്തിന്റെയും ചര്‍ച്ചയുടെയും സംവാദത്തിന്റെയും സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമാണ് കാശി. ഇന്ത്യയുടെ വൈവിദ്ധ്യമാര്‍ന്ന പൈതൃകത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന ഇവിടം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളുടെ സംഗമ കേന്ദ്രമായും വര്‍ത്തിക്കുന്നു. ജി20 വികസന അജണ്ട കാശിയിലും എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്.
ആദരണീയരെ,
ഗ്ലോബല്‍ സൗത്തിന്റെ കാതലായ പ്രശ്‌നമാണ് വികസനം. ആഗോള കോവിഡ് മഹാമാരി സൃഷ്ടിച്ച തടസ്സങ്ങള്‍ ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, ഭക്ഷണം, ഇന്ധനം, വളം എന്നിവയില്‍ ഭൗമ-രാഷ്ട്രീയ സംഘര്‍ഷം നിമിത്തമുണ്ടായിട്ടുള്ള പ്രതിസന്ധികള്‍ മറ്റൊരു പ്രഹരവും ഏല്‍പ്പിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍, നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ മനുഷ്യരാശിക്ക് മൊത്തത്തില്‍ വലിയ പ്രാധാന്യമുള്ളതാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പിന്നോക്കം പോകാതിരിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ആരേയും ഉപേക്ഷിക്കപ്പെടുന്നില്ലെന്നത് ഉറപ്പാക്കണം. അതു കൈവരിക്കാനുള്ള ഒരു കര്‍മ്മ പദ്ധതി നമുക്കുണ്ടെന്ന ശക്തമായ സന്ദേശം ലോകത്തിന് നല്‍കേണ്ടത് ഈ ഗ്രൂപ്പിന്റെ അനിവാര്യതയാണ്.
ആദരണീയരെ,
നമ്മുടെ ശ്രമങ്ങള്‍ സമഗ്രവും ഉള്‍ച്ചേര്‍ക്കുന്നതും നീതിയുക്തവും സുസ്ഥിരവുമായിരിക്കണം. നമ്മള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ജി.ഡി) നിറവേറ്റുന്നതിനുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും പല രാജ്യങ്ങളും ഇന്ന് അഭിമുഖീകരിക്കുന്ന അപകടസാദ്ധ്യതകള്‍ പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുകയും വേണം. ആവശ്യമുള്ളവര്‍ക്ക് ധനസഹായം ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിന് യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലീകരിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ബഹുമുഖ ധനകാര്യ സ്ഥാപനങ്ങളിലുണ്ടാകണം. ഇന്ത്യയില്‍, അവികസിതകേന്ദ്രങ്ങളായിരുന്ന നൂറിലധികം വികസനംകാംക്ഷിക്കുന്ന ജില്ലകളില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമം ഞങ്ങള്‍ നടത്തുകയാണ്. അവ ഇപ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ഉത്തോലകങ്ങളായി ഉയര്‍ന്നുവന്നിരിക്കുന്നു എന്നാണ് ഞങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത്. ഈ വികസന മാതൃക പഠിക്കാന്‍ ജി20 വികസന മന്ത്രിമാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എക്‌സല്‍ റേറ്റിംഗ് അജണ്ട 2030 ന് വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത് പ്രസക്തമായേക്കാം.
ആദരണീയരെ,
വര്‍ദ്ധിച്ചുവരുന്ന ഡാറ്റാ വിഭജനമാണ് നിങ്ങളുടെ മുന്നിലുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്ന്. അര്‍ത്ഥവത്തായ നയരൂപീകരണത്തിനും കാര്യക്ഷമമായ വിഭവ വിഭജനത്തിനും ഫലപ്രദമായ പൊതു സേവന വിതരണത്തിനും ഉന്നത ഗുണനിലവാരമുള്ള ഡാറ്റ നിര്‍ണായകമാണ്. ഡാറ്റാ വിഭജനത്തെ മറികടക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഉപകരണമാണ് സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണം. ഇന്ത്യയില്‍ ഡിജിറ്റല്‍വല്‍ക്കരണം വിപ്ലവകരമായ ഒരു മാറ്റമാണ് കൊണ്ടുവന്നത്. ഡാറ്റ പ്രാപ്യമാക്കുന്നതിനും ഉള്‍ച്ചേര്‍ക്കല്‍ ഉറപ്പാക്കുന്നതിനും ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഒരു ഉപകരണമായി സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നു. പങ്കാളി രാജ്യങ്ങളുമായി തങ്ങളുടെ അനുഭവം പങ്കിടാന്‍ ഇന്ത്യ തയാറാണ്. ഡാറ്റാ സംവാദത്തിനു വേണ്ടി , ഡാറ്റാ വികസനത്തിന് വേണ്ടി , ഡാറ്റാ വിതരണത്തിന് വേണ്ടി എന്നിവ വികസ്വര രാജ്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ ചര്‍ച്ചകള്‍ കലാശിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ആദരണീയരെ,
നദികളേയും മരങ്ങളേയും പര്‍വതങ്ങളേയു പ്രകൃതിയുടെ എല്ലാ ഘടകങ്ങളേയും ഇന്ത്യയില്‍, ഞങ്ങള്‍ വളരെയധികം ബഹുമാനിക്കുന്നു. ഒരു ഗ്രഹാനുകൂല ജീവിതശൈലിയാണ് പരമ്പരാഗത ഇന്ത്യന്‍ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം, യു.എന്‍ സെക്രട്ടറി ജനറലുമായി ചേര്‍ന്ന്, ഞാന്‍ മിഷന്‍ ലൈഫ് - ജീവിതശൈലിക്ക് തുടക്കം കുറിച്ചു. ലൈഫില്‍ ഒരു കൂട്ടം ഉയര്‍ന്ന തലത്തിലുള്ള തത്വങ്ങള്‍ വികസിപ്പിക്കാന്‍ ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ഇത് ഒരു സുപ്രധാന സംഭാവനയായിരിക്കും.
ആദരണീയരെ,
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും നിര്‍ണ്ണായകമാണ്. ഇന്ത്യ സ്ത്രീ ശാക്തീകരണത്തില്‍ മാത്രം നാം ഒതുങ്ങുന്നില്ല. സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് നമ്മുടേത്. സ്ത്രീകളാ്ണ് വികസനത്തിന്റെ അജണ്ട നിശ്ചയിക്കുന്നതും വളര്‍ച്ചയുടെയും മാറ്റത്തിന്റെയും ഏജന്റുമാരാകുന്നതും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായി നിലവിലെ സ്ഥിതിഗതികളെ സവിശേഷമായി മാറ്റുന്ന ഒരു കര്‍മ്മ പദ്ധതി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ആദരണീയരെ,
ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങളാല്‍ ഊര്‍ജജ്‌സ്വലമാണ് കാശിയുടെ ചൈതന്യം. നിങ്ങള്‍ മുഴുവന്‍ സമയവും മീറ്റിംഗ് റൂമുകളില്‍ ചെലവഴിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു! പുറത്തുപോകാനും കാശിയുടെ ചൈതന്യം അനുഭവിക്കാനും പര്യവേഷണം നടത്താനും ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കാശി എന്റെ മണ്ഡലമായതുകൊണ്ട് മാത്രമല്ല ഞാന്‍ ഇത് പറയുന്നത് ! ഗംഗാ ആരതി ആസ്വദിക്കുന്നതും സാരാനാഥ് സന്ദര്‍ശിക്കുന്നതും നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ നേടുന്നതിന് നിങ്ങളെ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അജണ്ട 2030 പ്രോത്സാഹിപ്പിക്കുന്നതിനും ഗ്ലോബല്‍ സൗത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുമുള്ള നിങ്ങളുടെ സംവാദങ്ങളില്‍ നിങ്ങള്‍ക്ക് ഞാന്‍ വിജയം ആശംസിക്കുന്നു.
നന്ദി.
--ND--
(Release ID: 1931567)
Visitor Counter : 178
Read this release in:
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada