പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജസ്ഥാനിലെ ജുൻജുനുവിൽ ട്രാക്ടർ അപകടത്തിൽ ഉണ്ടായ ജീവൻ നഷ്ടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ; പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

Posted On: 29 MAY 2023 11:10PM by PIB Thiruvananthpuram

രാജസ്ഥാനിലെ ജുൻജുനുവിലുണ്ടായ ട്രാക്ടർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"രാജസ്ഥാനിലെ ജുൻജുനുവിലുണ്ടായ ട്രാക്ടർ അപകടത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും : പ്രധാനമന്ത്രി "

 

-ND-

(Release ID: 1928183) Visitor Counter : 85