വനിതാ, ശിശു വികസന മന്ത്രാലയം

ഇന്റേൺഷിപ്പ് പരിപാടിയിലേക്ക് വനിതാ ശിശു വികസന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

Posted On: 26 MAY 2023 2:31PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 26, 2023

രണ്ട് മാസത്തെ ഇന്റേൺഷിപ്പ് പരിപാടിയിലേക്ക്  [03.07.2023 -31.08.2023], ഇന്ത്യയിലെ ഒന്നാം ശ്രേണിയിൽ ഉൾപ്പെടാത്ത നഗരങ്ങളിൽ നിന്നും ഗ്രാമീണ ഭാഗങ്ങളിൽ നിന്നുമുള്ള വനിതാ വിദ്യാർത്ഥിനികൾ/പണ്ഡിതർ/സാമൂഹിക പ്രവർത്തകർ/അദ്ധ്യാപകർ എന്നിവരിൽ നിന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും സർവ്വകലാശാല/അക്കാദമിക്/അക്കാദമിക് ഇതര സ്ഥാപനത്തിൽ ചേർന്നിരിക്കണം അഥവാ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കണം.

ഹ്രസ്വകാല ബന്ധത്തിലൂടെ മന്ത്രാലയത്തിന്റെ നയങ്ങളും പരിപാടികളും വനിതാ വിദ്യാർത്ഥികൾ/പണ്ഡിതർ/സാമൂഹ്യ പ്രവർത്തകർ/അധ്യാപകർ എന്നിവർക്ക് മനസ്സിലാക്കാൻ  സഹായിക്കുന്നതിനാണ് പരിപാടി. മന്ത്രാലയത്തിന്റെ നിലവിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൈലറ്റ് പ്രോജക്ടുകൾ/സൂക്ഷ്മ പഠനങ്ങൾ എന്നിവ ഇന്റേണുകൾ നടത്തേണ്ടതായി വരാം.

21-40 വയസ് പ്രായമുള്ള പ്രവേശനാര്‍ത്ഥികൾക്ക് ഗൂഗിൾ ഫോമുകൾ വഴി അപേക്ഷ അയയ്ക്കാം: https://docs.google.com/forms/d/1UWK5W_07pRxL8yekBy6DbjAg2-25Vd_WJwfnc4nReTU/viewform?edit_requested=true

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 29.05.2023, രാത്രി 11:59 മണി വരെ ആണ്.

യഥാവിധി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്റേണുകളെ തിരഞ്ഞെടുക്കുന്നത്. ശുപാർശ ചെയ്യപ്പെടുന്ന പ്രവേശനാര്‍ത്ഥികളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ 'വാട്സ് ന്യൂ' എന്നതിന് കീഴിൽ ലഭ്യമാകും.

തിരഞ്ഞെടുക്കപ്പെട്ട ഇന്റേൺസിന് പ്രതിമാസം 20,000/- രൂപ സ്റ്റൈപ്പൻഡ് നൽകും. പരിപാടിയിൽ ചേരുന്നതിനും പരിപാടിയുടെ അവസാനം മടങ്ങുന്നതിനുമുള്ള യാത്ര ചെലവ് (ഡീലക്സ് / എസി ബസ് / 3 ടിയർ എസി ട്രെയിൻ വഴി) തിരികെ നൽകും. പരിപാടിയുടെ കാലയളവിൽ, ആവശ്യമുള്ള ഇന്റേണുകൾക്ക് ഡൽഹിയിൽ പങ്കിടൽ-അടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യങ്ങൾ നൽകും.

ഇന്റേൺഷിപ്പ് പരിപാടിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കാണാം: https://wcd.nic.in/schemes/internship-scheme

കൂടുതൽ വിവരങ്ങൾക്ക്/ചോദ്യങ്ങൾക്ക്, പ്രവേശനാര്‍ത്ഥികൾക്ക് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയെ mwcd-research[at]gov[dot]in എന്ന ഐഡിയിൽ ഇ-മെയിൽ വഴി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10:00 നും വൈകുന്നേരം 5:00 നും ഇടയിൽ ബന്ധപ്പെടാവുന്നതാണ്.

വിശദമായ വിജ്ഞാപനം ഫോമിനൊപ്പം വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കാണാം: https://wcd.nic.in/sites/default/files/Internship%20Advertisment%20July-Aug.pdf


(Release ID: 1927491) Visitor Counter : 104