പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

Posted On: 23 MAY 2023 6:40PM by PIB Thiruvananthpuram

സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യന്‍ സമൂഹാംഗങ്ങളുടെ ഒരു വമ്പിച്ച സമ്മേളനത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദരണീയനായ ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി, ശ്രീ നരേന്ദ്രമോദി 2023 മേയ് 23 ന് അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും ബിസിനസുകാരും അടങ്ങുന്ന പ്രവാസിഇന്ത്യക്കാര്‍ വളരെ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിരവധി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
വലിയൊരു ഇന്ത്യന്‍ സമൂഹം വസിക്കുന്ന വെസേ്റ്റണ്‍ സിഡ്‌നിയിലെ പരമട്ടയിലെ ഹാരിസ് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന 'ലിറ്റില്‍ ഇന്ത്യ' ഗേറ്റ്‌വേയ്ക്ക് വേണ്ടിയുള്ള ശിലാസ്ഥാപനം ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി അനാച്ഛാദനം ചെയ്തു.


''പരസ്പര വിശ്വാസവും പരസ്പര ബഹുമാനവു''മാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ചരിത്രപരമായ അടുത്ത ബന്ധത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി ശ്രീ. മോദി തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ക്ക് അടിവരയിടുകയും ചെയ്തു. ഓസ്‌ട്രേലിയല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയേയും വിജയത്തേയും പ്രശംസിച്ച അദ്ദേഹം അവരെ ഇന്ത്യയുടെ സാംസ്‌കാരിക, ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.


ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ വിജയഗാഥകളില്‍ ലോകം കൂടുതല്‍ താല്‍പര്യം കാണിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഴത്തിലുള്ള ഇടപഴകല്‍ എടുത്തുപറഞ്ഞ അദ്ദേഹം, ബ്രിസ്‌ബേനില്‍ ഒരു ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

-ND-


(Release ID: 1926759) Visitor Counter : 151