പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ ശിലാസ്ഥാപനവും സമര്‍പ്പണവും മേയ് 18ന് പ്രധാനമന്ത്രി നിര്‍വഹിക്കും.


പുരിക്കും ഹൗറയ്ക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ഒഡീഷയില്‍ 100% വൈദ്യുതീകരിച്ച റെയില്‍ ശൃംഖല പ്രധാനമന്ത്രി സമര്‍പ്പിക്കും

പുരി, കട്ടക്ക് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും


Posted On: 17 MAY 2023 5:28PM by PIB Thiruvananthpuram

ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മേയ് 18 ന് ഉച്ചയ്ക്ക് ഏകദേശം 12:30 വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും.
പുരിക്കും ഹൗറയ്ക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസും ചടങ്ങില്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ഒഡീഷയിലെ ഖോര്‍ധ, കട്ടക്ക്, ജാജ്പൂര്‍, ഭദ്രക്, ബാലസോര്‍ ജില്ലകളിലൂടെയും പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂര്‍, പുര്‍ബ മേദിനിപൂര്‍ ജില്ലകളിലൂടെയും ട്രെയിന്‍ കടന്നുപോകും. റെയില്‍ ഉപയോക്താക്കള്‍ക്ക് വേഗമേറിയതും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ട്രെയിന്‍ സഹായകരമാകും.
പുരി, കട്ടക്ക് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. റെയില്‍ യാത്രക്കാര്‍ക്ക് ലോകോത്തര അനുഭവം പ്രദാനം ചെയ്യുന്ന എല്ലാ ആധുനിക സൗകര്യങ്ങളും പുനര്‍വികസിപ്പിച്ച സ്‌റ്റേഷനുകളില്‍ ഉണ്ടായിരിക്കും.
ഒഡീഷയിലെ 100% വൈദ്യുതീകരിച്ച റെയില്‍ ശൃംഖല പ്രധാനമന്ത്രി സമര്‍പ്പിക്കും. ഇത് പ്രവര്‍ത്തന, പരിപാലന ചെലവും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നതും കുറയ്ക്കും.

സംബല്‍പൂര്‍-തിത്‌ലഗഡ് റെയില്‍ പാത ഇരട്ടിപ്പിക്കല്‍; അംഗുലിനും-സുകിന്ദയ്ക്കും ഇടയില്‍െ ഒരു പുതിയ ബ്രോഡ് ഗേജ് റെയില്‍ പാത; മനോഹര്‍പൂര്‍ - റൂര്‍ക്കേല -ജാര്‍സുഗുഡ-ജംഗ എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാത; ബിച്ചുപാലിക്കും ജര്‍ത്തര്‍ഭയും ഇടയിലുള്ള പുതിയ ബ്രോഡ്-ഗേജ് പാത എന്നിവ പ്രധാനമന്ത്രി സമര്‍പ്പിക്കും. ഒഡീഷയിലെ ഉരുക്ക്, വൈദ്യുതി, ഖനന മേഖലകളിലെ ദ്രുതഗതിയിലുള്ള വ്യാവസായിക വികസനത്തിന്റെ ഫലമായി വര്‍ദ്ധിച്ചുവരുന്ന ഗതാഗത ആവശ്യകതകള്‍ നിറവേറ്റുന്നതിനും ഈ റെയില്‍ വിഭാഗങ്ങളിലെ യാത്രക്കാരിലുണ്ടാകുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും ഇത് സഹായിക്കും.

-ND-



(Release ID: 1924910) Visitor Counter : 134