ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

“75/25” സംരംഭം കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു- 2025 ഓടെ രക്താതിസമ്മര്‍ദ്ദവും പ്രമേഹവുമുള്ള 75 ദശലക്ഷം ആളുകളെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുഖേനയുള്ള സ്റ്റാൻഡേർഡ് കെയറിൽ ഉൾപ്പെടുത്തും

Posted On: 17 MAY 2023 2:32PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 17, 2023

2025-ഓടെ രക്തസമ്മർദ്ദവും പ്രമേഹവുമുള്ള 75 ദശലക്ഷം ആളുകളെ കണ്ടെത്തുന്നതിനും സ്റ്റാൻഡേർഡ് കെയറിന് വിധേയമാക്കുന്നതിനുമുള്ള ഒരു മഹത്തായ സംരംഭത്തിന്, ലോക രക്താതിസമ്മര്‍ദ്ദ ദിനത്തോടനുബന്ധിച്ച്, ഇന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം തുടക്കം കുറിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ചേർന്ന് സംഘടിപ്പിച്ച G20 കോ-ബ്രാൻഡഡ് പരിപാടിയായ “ആക്‌സിലറേറ്റിംഗ് ദി പ്രിവൻഷൻ ആൻഡ് മാനേജ്‌മെന്റ് ഓഫ് ഹൈപ്പർടെൻഷൻ ആന്റ് ഡയബറ്റിസ്” എന്ന പരിപാടി   നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോൾ പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ , ആരോഗ്യ മന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി ശ്രീ എസ് ഗോപാലകൃഷ്ണൻ,  തുടങ്ങിയവർ സന്നിഹിതരായിരുന്നു  ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ്, WHO SEARO ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് എന്നിവർ പരിപാടിയെ വിർച്വലായി അഭിസംബോധന ചെയ്തു.

സാമൂഹികാധിഷ്‌ഠിത സമീപനത്തോടെ പ്രാഥമിക ആരോഗ്യ പരിരക്ഷാ തലത്തിൽ ആരംഭിക്കുന്ന  ലോകത്തെ തന്നെ ഏറ്റവും വലിയ സാംക്രമികേതര രോഗങ്ങൾക്കുള്ള (NCDs) പ്രാഥമിക ആരോഗ്യ പരിരക്ഷാ പദ്ധതിയായിരിക്കും  ഇതെന്ന്  ഡോ. പോൾ പറഞ്ഞു. വിഭവവിതരണം, ശേഷി വർദ്ധിപ്പിക്കൽ,സമാഹരണം, വിവിധ മേഖലകളിലെ സഹകരണം എന്നിവയിലൂടെ സാംക്രമികേതര രോഗങ്ങളെ നേരിടാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 “ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, അമൃത് കാലിൽ അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയത്തിലാണ്. ഈ ലക്ഷ്യത്തിനായി, ആയുർദൈർഘ്യം, മാതൃമരണ നിരക്ക്, സാംക്രമികേതര രോഗനിയന്ത്രണം തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ വികസിത രാജ്യങ്ങൾക്ക് തുല്യമായ   ഫലങ്ങൾ കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ” അദ്ദേഹം ഊന്നിപ്പറഞ്ഞു. 2023-2024 കേന്ദ്ര ബജറ്റിന്റെ ഫലസൂചക രേഖയിൽ ആദ്യമായി രക്താതിസമ്മര്‍ദ്ദത്തെയും പ്രമേഹ ചികിത്സയെയും ഉൾപ്പെടുത്തി. ഇത് രക്താതിസമ്മര്‍ദ്ദത്തെയും പ്രമേഹ ചികിത്സയെയും പരിരക്ഷാ സേവനങ്ങളിലുൾപ്പെടുത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധത
യെ   പ്രതിഫലിപ്പിക്കുന്നു.

ഈ മഹത്തായ സംരംഭത്തിന് ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഇങ്ങനെ പറഞ്ഞു.  "2025-ഓടെ ഉയർന്ന രക്തസമ്മർദ്ദമുള്ള 75 ദശലക്ഷം ആളുകളിലേക്ക് പ്രാഥമിക ആരോഗ്യ പരിരക്ഷ എത്തിക്കുകയെന്ന ഇന്ത്യാ ഗവൺമെന്റിന്റെ ലക്ഷ്യം സാംക്രമികേതര രോഗങ്ങൾക്കുള്ള  പ്രാഥമികാരോഗ്യ സംരക്ഷണത്തിൽ ലോകത്തെ തന്നെ ഏറ്റവും വലിയ പദ്ധതിയാണ്.

75/25 സംരംഭത്തിന് പുറമേ, സമൂഹവുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന ആരോഗ്യ പരിപാലന സേവനങ്ങൾ സാക്ഷാത്കരിക്കുന്നതിനായി, സാംക്രമികേതര രോഗങ്ങൾക്കുള്ള സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് വർക്ക്ഫ്ലോയിൽ 40,000 പ്രാഥമിക ആരോഗ്യ പരിരക്ഷ  മെഡിക്കൽ ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി സശക്ത് പോർട്ടൽ ആരംഭിച്ചു. സാംക്രമികേതര രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിയുടെ (NP-NCD) പരിഷ്കരിച്ച പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളും കൂടുതൽ വിപുലമായ പരിരക്ഷ ലക്ഷ്യമാക്കി പുറത്തിറക്കി. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD), ആസ്ത്മ, ക്രോണിക് കിഡ്‌നി ഡിസീസ് (CKD), നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് NAFLD, എസ്ടി എലവേഷൻ ഓഫ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (STEMI) എന്നിവയ്‌ക്ക് പുറമേ, രക്താതിമർദ്ദം, പ്രമേഹം, വായ്, സ്തന, ഗർഭാശയമുഖ അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള മൂന്ന്  സാംക്രമികേതര രോഗങ്ങളും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.

 
 
SKY
 


(Release ID: 1924870) Visitor Counter : 158