മന്ത്രിസഭ
ഫോസ്ഫറ്റിക്, പൊട്ടാസ്സിക് (പി.ആന്റ് കെ) വളങ്ങളുടെ 2022-23 ലെ റാബി സീസണിലെ (.2023 ജനുവരി ഒന്നുമുതല്‍ മുതല്‍ 2023 മാര്‍ച്ച് 31 വരെ) പോഷകാധിഷ്ഠിത സബ്‌സിഡി (എന്‍.ബി.എസ്) നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനും 2023ലെ ഖാരിഫ് സീസണിലെ (2023 ഏപ്രില്‍ ഒന്നുമുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ) പോഷകാധിഷ്ഠിത സബ്‌സിഡി (എന്‍.ബി.എസ്) നിരക്കുകള്‍ നിശ്ചയിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
കര്‍ഷകര്‍ക്ക് സബ്‌സിഡിനിരക്കിലും താങ്ങാവുന്നരും ന്യായമായതുമായ വിലയിലും വളങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ നീക്കം
Posted On:
17 MAY 2023 3:58PM by PIB Thiruvananthpuram
ഫോസ്‌ഫോറ്റിക് ആന്റ് പൊട്ടാഷ് (പി ആന്റ് കെ) വളങ്ങളുടെ വിവിധ പോഷകങ്ങളായ നൈട്രജന്‍ (എന്‍), ഫോസ്ഫറസ് (പി), പൊട്ടാഷ്, സള്‍ഫര്‍ (എസ്) 2022-23ലെ റാബി സീസണിലേക്കുള്ള (2023 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ) പോഷകാധിഷ്ഠിത സബ്‌സിഡി (എന്‍.ബി.എസ്) നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനും 2023 ഖാരിഫ് സീസണിലെ (2023 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ) എന്‍.ബി.എസ് നിരക്കുകള്‍ക്കുമുള്ള രാസവള വകുപ്പിന്റെ നിര്‍ദ്ദേശത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
പി ആന്റ് കെ വളങ്ങളുടെ സബ്‌സിഡി നിയന്ത്രിക്കുന്നത് 2010 ഏപ്രില്‍ ഒന്നുമുതല്‍ എന്‍.ബി.എസ് പദ്ധതി പ്രകാരമാണ്. റാബി 2022-23 ല്‍(2023 ജനുവരി ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെ) പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ എന്‍.ബി.എസ് നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നത് ഗവണ്‍മെന്റ് അംഗീകരിച്ചു. അതോടൊപ്പം 2023 ഖാരിഫ് സീസണിലെ (2023 ഏപ്രില്‍ ഒന്നുമുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ) എന്‍.ബി.എസ് നിരക്കിനും അംഗീകാരം നല്‍കി. ഫോസ്ഫാറ്റീക്ക് പൊട്ടാഷിക്ക് (പി.ആന്റ് കെ) വളങ്ങളുടെ 25 ഗ്രേഡുകള്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനാണ് നടപടി.
കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ളതും സബ്‌സിഡിയുള്ളതുമായ പി.ആന്റ് കെ വളങ്ങള്‍ ലഭ്യമാക്കുന്നതിലെ പ്രതിബന്ധത സാക്ഷാത്കരിക്കുന്നതിനായി ഗവണ്‍മെന്റ് 38,000 കോടി രൂപയാണ് ലഭ്യമാക്കുന്നത്.
ഖാരിഫ് സീസണില്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കിലും, താങ്ങാനാവുന്നതും ന്യായമായതുമായ വിലയിലും ഡി.എ.പിയുടെയും മറ്റ് പി ആന്റ് കെ വളങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയെന്നും അതോടൊപ്പം പി.ആന്റ കെ വളങ്ങളുടെ സബ്‌സിഡി യുക്തിസഹമാക്കുകയെന്നുമുള്ള ഇരട്ടി പ്രയോജനം മന്ത്രിസഭായോഗ തീരുമാനത്തിലൂടെ ലഭിക്കും.
-ND-
(Release ID: 1924811)
Visitor Counter : 169
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu