പരിസ്ഥിതി, വനം മന്ത്രാലയം
ശ്രീ ഭൂപേന്ദർ യാദവ് 'മേരി ലൈഫ് ആപ്പ് ' പുറത്തിറക്കി
Posted On:
15 MAY 2023 12:49PM by PIB Thiruvananthpuram
ന്യൂഡൽഹി : മെയ് 15 , 2023
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു മുന്നോടിയായി കാലാവസ്ഥാ വ്യതിയാനത്തിനായുള്ള യുവജന പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് "മേരി ലൈഫ്" (എന്റെ ജീവിതം) എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. COP 26-ൽ പ്രധാനമന്ത്രി വിഭാവനം ചെയ്‌ത ലൈഫ് എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ആപ്പ്, അത് ബുദ്ധിശൂന്യവും പാഴായതുമായ ഉപഭോഗത്തിന് പകരം ശ്രദ്ധാപൂർവവും ബോധപൂർവവുമായ ഉപഭോഗത്തിന് ഊന്നൽ നൽകുന്നു.
മിഷൻ ലൈഫിൽ നടക്കുന്ന പുരോഗതി ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ഘടനാപരമായ മാർഗം സൃഷ്ടിക്കാൻ Meri LiFE ആപ്പ് സഹായിക്കും. സൈൻ-അപ്പ് ചെയ്തതിനു ശേഷം, ഊർജ്ജം സംരക്ഷിക്കുക, ജലം സംരക്ഷിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുറയ്ക്കുക, സുസ്ഥിര ഭക്ഷണ സംവിധാനങ്ങൾ സ്വീകരിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നിങ്ങനെ 5 പ്രമേയങ്ങൾക്ക് കീഴിൽ ലൈഫ് അനുബന്ധ ജോലികളുടെ ഒരു പരമ്പരയിൽ പങ്കെടുക്കാൻ ആപ്പ് ഉപയോക്താക്കളെ നയിക്കും.
ഒരു ഗെയിം രൂപത്തിലുള്ള അനുഭവത്തിലൂടെ, അതായത് ജൂൺ 5-ന് വേണ്ടി അഞ്ച് ചലഞ്ച്- അഞ്ച് ലൈഫ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആപ്പ് ആളുകളെ പ്രേരിപ്പിക്കുന്നു. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ലൈഫിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി, നിലവിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ബഹുജന സമാഹരണ യജ്ഞം നടക്കുന്നുണ്ട് . 2023 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിന്റെ മെഗാ ആഘോഷത്തോടെ ഇത് സമാപിക്കും
ശുചിത്വ യജ്ഞങ്ങൾ , സൈക്കിൾ റാലികൾ, നടീൽ യജ്ഞങ്ങൾ, ലൈഫ് മാരത്തണുകൾ, പ്ലാസ്റ്റിക് ശേഖരണ യജ്ഞങ്ങൾ, കമ്പോസ്റ്റിംഗ് വർക്ക്‌ഷോപ്പുകൾ എന്നിവയുൾപ്പെടെ ഭൂമിക്കായുള്ള അനുകൂല പ്രവർത്തനങ്ങൾക്കായി 1.7 ദശലക്ഷത്തിലധികം വ്യക്തികളെ അണിനിരത്തി, 10 ദിവസത്തിനുള്ളിൽ, ഇന്ത്യയിലുടനീളം 1,00,000 ലൈഫുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു.
2023-ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5-ന് ബഹുജന സമാഹരണ കാമ്പയിൻ സമാപിക്കും. "ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ" എന്ന മിഷൻ ലൈഫിന്റെ 7 പ്രമേയങ്ങളിൽ ഒന്നുമായി യോജിപ്പിക്കുന്നതാണ് ഈ വിഷയം: പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്നതാണ് ഈ വർഷത്തെ പ്രമേയം.
RRTN/SKY
(Release ID: 1924219)
Visitor Counter : 157