ഷിപ്പിങ് മന്ത്രാലയം
കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ 2023 ലെ ഹരിത തുറമുഖം മാർഗ്ഗനിർദ്ദേശങ്ങൾ-'ഹരിത് സാഗർ' പുറത്തിറക്കി
Posted On:
10 MAY 2023 4:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 10, 2023
സീറോ കാർബൺ ബഹിർഗമനം കൈവരിക്കുക എന്ന വലിയ ലക്ഷ്യം നിറവേറ്റുന്നതിനായി, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഹരിത തുറമുഖ മാർഗ്ഗനിർദ്ദേശങ്ങൾ - ‘ഹരിത് സാഗർ’ പുറത്തിറക്കി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത, വിനോദസഞ്ചാര സഹമന്ത്രി ശ്രീ ശ്രീപദ് വൈ നായിക്, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത, ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് ന്യൂ ഡെൽഹിയിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
ഹരിത് സാഗർ മാർഗ്ഗനിർദ്ദേശങ്ങൾ - 2023 പ്രധാന തുറമുഖങ്ങൾക്കായി ഒരു സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഇത് ഹരിത സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നിശ്ചിത സമയപരിധിക്കുള്ളിൽ കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറയ്ക്കുന്നതിനും സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ഒരു ചട്ടക്കൂട് നൽകുന്നു.
തുറമുഖ പ്രവർത്തനങ്ങളിൽ നിന്ന് മാലിന്യം ഒഴിവാക്കുന്നതിനും ഉപയോഗം കുറയ്ക്കുക, പുനരുപയോഗം ചെയ്യുക, പുന ചംക്രമണം ചെയ്യുക എന്നിവയിലൂടെ മാലിന്യം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു.
പാരിസ്ഥിതിക പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കി, നിരീക്ഷണം പ്രോത്സാഹിപ്പിക്കുന്നതും മാർഗ്ഗനിർദ്ദേശങ്ങളുടെ ലക്ഷ്യമാണ്. ഇത് തുറമുഖങ്ങളുമായി ബന്ധപ്പെട്ട ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ പ്രവർത്തനം, ഹരിത ഹൈഡ്രജൻ സൗകര്യ വികസനം, തീരത്തെ കാറ്റിൽ നിന്നുള്ള ഊർജം മുതലായവ ഉൾക്കൊള്ളുന്നു. കൂടാതെ ആഗോള ഗ്രീൻ റിപ്പോർട്ടിംഗ് ഇനിഷ്യേറ്റീവ് (ജിആർഐ) മാനദണ്ഡം സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥയും നൽകുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ തെരഞ്ഞെടുത്ത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, പ്രവർത്തനപരവും സാമ്പത്തികവുമായ എക്കാലത്തെയും മികച്ച പ്രകടനത്തിന് പ്രധാന തുറമുഖങ്ങൾക്ക് അവാർഡുകൾ ലഭിച്ചു. 2022-23 കാലയളവിലെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന റാങ്ക് രേഖപ്പെടുത്തിയ തുറമുഖങ്ങളെയും ആദരിച്ചു. പദ്ധതി പൂർത്തീകരണത്തിലെ സമയ മികവിന് (കണ്ടെയ്‌നർ അല്ലാത്ത പോർട്ട്) കൊച്ചി തുറമുഖത്തിന് പ്രത്യേക പുരസ്കാരം ലഭിച്ചു.
(Release ID: 1923346)
Visitor Counter : 200