ജൽ ശക്തി മന്ത്രാലയം

സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ രണ്ടാം ഘട്ടത്തിന് കീഴിൽ 50% ഗ്രാമങ്ങളും ഇപ്പോൾ ODF പ്ലസ് ആണ്

Posted On: 10 MAY 2023 12:57PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 10, 2023

സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീണിന് (എസ്‌ബിഎം-ജി) കീഴിൽ രാജ്യം മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി കൈവരിച്ചു. രാജ്യത്തെ മൊത്തം ഗ്രാമങ്ങളുടെ പകുതിയും അതായത് 50% ഗ്രാമങ്ങൾ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ ODF പ്ലസ് പദവി കൈവരിച്ചു.

ഖരമാലിന്യമോ ദ്രവമാലിന്യമോ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനൊപ്പം തുറന്ന മലമൂത്ര വിസർജ്ജന രഹിത (ഒഡിഎഫ്) പദവി നിലനിർത്തുന്ന ഒന്നാണ് ഒഡിഎഫ് പ്ലസ് ഗ്രാമം. ഇതുവരെ, 2.96 ലക്ഷത്തിലധികം ഗ്രാമങ്ങൾ സ്വയം ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 2024-25 ഓടെ എസ്ബിഎം-ജി രണ്ടാം ഘട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.

ഒ.ഡി.എഫ് പ്ലസ് ഗ്രാമങ്ങളുടെ ശതമാനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങൾ - വലിയ സംസ്ഥാനങ്ങളിൽ തെലങ്കാന (100%), കർണാടക (99.5%), തമിഴ്‌നാട് (97.8%), ഉത്തർപ്രദേശ് (95.2%) എന്നിവയും  ചെറിയ സംസ്ഥാനങ്ങളിൽ ഗോവ (95.3%), സിക്കിം (69.2%) എന്നിവയും ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ - ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാദ്ര നാഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ 100% ODF പ്ലസ് മാതൃകാ ഗ്രാമങ്ങളുണ്ട്.

ഈ വർഷം സ്വച്ഛ് ഭാരത് മിഷന്റെ 9 വർഷം തികയുന്നു. 50% ODF പ്ലസ് ഗ്രാമങ്ങൾ എന്ന നേട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. കാരണം ഇത് കേവലം ശൗചാലയങ്ങളുടെ നിർമ്മാണത്തിനും ഉപയോഗത്തിനും അപ്പുറം സമ്പൂർണ്ണ ശുചിത്വത്തിലേക്ക്, അതായത് ODFൽ നിന്ന് ODF പ്ലസിലേക്ക് നയിക്കുന്നു.

 

സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീണിന്റെ കീഴിൽ കുടിവെള്ള-ശുചിത്വ വകുപ്പ് അടുത്തിടെ നടത്തിയ സംരംഭങ്ങളെ കുറിച്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2023/may/doc2023510197001.pdf
 
***********************************************


(Release ID: 1923071) Visitor Counter : 145