ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആരോഗ്യ മന്ത്രാലയം സക്ഷം (SAKSHAM) ലേണിംഗ് മാനേജ്മെന്റ് ഇൻഫർമേഷൻ സംവിധാനത്തിന് തുടക്കം കുറിച്ചു

Posted On: 10 MAY 2023 10:21AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 10, 2023

കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ലേണിംഗ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം (LMIS) ആയ സക്ഷം (Stimulating Advanced Knowledge for Sustainable Health Management - SAKSHAM) സമാരംഭിച്ചു. ന്യൂ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (NIHFW) ആണ് ഈ ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ എല്ലാ ആരോഗ്യ വിദഗ്ധർക്കും ഓൺലൈൻ പരിശീലനവും മെഡിക്കൽ വിദ്യാഭ്യാസവും നൽകുന്നതിനുള്ള സമർപ്പിതവും ഏകീകൃതവുമായ പ്ലാറ്റ്‌ഫോമാണ് സക്ഷം. ഈ ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോം ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെട്രോപൊളിറ്റൻ നഗരങ്ങളിലെ തൃതീയ പരിചരണ കേന്ദ്രങ്ങൾ, കോർപ്പറേറ്റ് ആശുപത്രികൾ വരെയുള്ള  ആരോഗ്യ വിദഗ്ധരുടെ ശേഷി വർദ്ധിപ്പിക്കും.

നിലവിൽ SAKSHAM: LMIS ഓൺലൈൻ സംവിധാനത്തിലൂടെ പൊതുജനാരോഗ്യ വിഭാഗത്തിൽ 200-ലധികവും, 100 ക്ലിനിക്കൽ കോഴ്സുകളും നൽകി വരുന്നു. https://lmis.nihfw.ac.in/ വഴി ആരോഗ്യ വിദഗ്ധർക്ക് ഈ കോഴ്‌സുകൾക്കായി പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്ത് ആവശ്യമായ പരിശീലനവും മൂല്യനിർണ്ണയത്തിലൂടെ യോഗ്യതയും നേടിയ ശേഷം സർട്ടിഫിക്കറ്റ് ലഭിക്കും.

ആരോഗ്യ മന്ത്രാലയത്തിലെയും എൻഐഎച്ച്എഫ്ഡബ്ല്യു-വിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

 
RRTN/SKY
 
****

(Release ID: 1923020) Visitor Counter : 199