വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-യു.എസ്. പങ്കാളിത്തം 21-ാം നൂറ്റാണ്ടിന്റെ നിർണായക നിമിഷം   : കേന്ദ്രമന്ത്രി ശ്രീ. പിയൂഷ് ഗോയൽ

Posted On: 04 MAY 2023 4:45PM by PIB Thiruvananthpuram




ന്യൂ ഡൽഹി: മെയ് 4, 2023

 ഇന്ത്യ-യു.എസ്. പങ്കാളിത്തം 21-ാം നൂറ്റാണ്ടിന്റെ നിർണായക നിമിഷം ആണെന്ന് കേന്ദ്രമന്ത്രി ശ്രീ. പിയൂഷ് ഗോയൽ. ഇന്ന് ന്യൂഡൽഹിയിൽ നടന്ന അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇൻ ഇന്ത്യയുടെ ((AMCHAM) 31-ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് 'യുഎസ്-ഇന്ത്യ പങ്കാളിത്തം : മുന്നോട്ട് കുതിക്കുന്നു ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങൾ ഇരു രാജ്യങ്ങളും കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനെക്കുറിച്ചും ആഴത്തിലാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
 

 ഇരു രാജ്യങ്ങളിലെയും നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പരസ്പരം മനസ്സിലാക്കുകയും ലോകമെമ്പാടുമുള്ള സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾക്ക് സുഗമമായി പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. . ഇന്ത്യ-യു.എസ് പങ്കാളിത്തത്തിന്റെ വീക്ഷണമായി പ്രധാനമന്ത്രി 5Ts- പ്രതിഭ( Talent), സാങ്കേതികവിദ്യ(Technology), പാരമ്പര്യം (Tradition), വ്യാപാരം (Trade), വിശ്വാസം (Truseeship) എന്നിവ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശ്രീ ഗോയൽ പരാമർശിച്ചു.


 കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏറ്റവും ഉയർന്നതാണെന്നും വരും വർഷങ്ങളിൽ ഇത് പലമടങ്ങ് വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും 2030ഓടെ 2 ട്രില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. .

  യുഎസിൽ    പ്രവർത്തിക്കുന്ന നിരവധി ഇന്ത്യൻ കമ്പനികളുടെ ഉദാഹരണങ്ങൾ ശ്രീ പിയൂഷ് ഗോയൽ എടുത്തു പറഞ്ഞു. ഇരു രാജ്യങ്ങളുടെയും  സമ്പദ്‌വ്യവസ്ഥയിൽ എത്രത്തോളം ഗണ്യമായ സംഭാവന അവ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു . ഈ വ്യാപാര ബന്ധങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാനപരമായ  ബൃഹത്‌ സാമ്പത്തിക മാനദണ്ഡങ്ങൾ , താങ്ങാനാവുന്ന തൊഴിൽ ചെലവുകൾ, ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനം,ബിസിനസ്സ് നടപടികളുടെ എളുപ്പം വർധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധയൂന്നി അടുത്തിടെ നടപ്പാക്കിയ നയപരിഷ്കാരങ്ങൾ മൂലം , സമീപഭാവിയിൽ കൂടുതൽ യുഎസ് അധിഷ്ഠിത കോർപ്പറേറ്റുകൾ ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


 വ്യാപാര രംഗത്ത് പ്രതിരോധ ഉൽപ്പാദനം, ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, എൻജിനീയറിങ് ഉൽപന്നങ്ങൾ, വാഹന ഘടകങ്ങൾ, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ, കാർഷിക ഉൽപന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ   ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്ക്  അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഐ ടി, അക്കൗണ്ടിംഗ്, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്, റിസർച്ച് & ഡെവലപ്‌മെന്റ്, ടൂറിസം മുതലായ സേവന മേഖലയിലെ സഹകരണവും വർധിപ്പിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

 ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം മൂല്യങ്ങളുടെ ശക്തമായ അടിത്തറ, നിയമവാഴ്ചയോടുള്ള പ്രതിബദ്ധത, സുതാര്യത, ബിസിനസ്സ് സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സ്വതന്ത്ര ജുഡീഷ്യറി മുതലായവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

 

(Release ID: 1922005) Visitor Counter : 184