പ്രധാനമന്ത്രിയുടെ ഓഫീസ്‌

അടുത്ത ക്വാഡ് ഉച്ചകോടിസിഡ്‌നിയിൽ നടത്തുന്നതിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു

Posted On: 26 APR 2023 6:46PM by PIB Thiruvananthpuram

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അടുത്ത ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന് നന്ദി പറഞ്ഞു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സിഡ്‌നിയിൽ അടുത്ത ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന്  ആന്റണി അൽബനീസിന് നന്ദി, ഇത് സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക് ഉറപ്പാക്കാനുള്ള നമ്മുടെ  ശ്രമങ്ങളെ ശക്തിപ്പെടുത്തും.

നമ്മുടെ ക്രിയാത്മക  അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ മേഖലകളിലും   ക്വാഡ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള എന്റെ സന്ദർശനവും ചർച്ചകളും ഞാൻ ഉറ്റു നോക്കുന്നു.

****

-ND-

(Release ID: 1920012) Visitor Counter : 91