തൊഴില്‍, ഉദ്യോഗ മന്ത്രാലയം

2023 ഫെബ്രുവരിയിൽ ഇഎസ്‌ഐ പദ്ധതിക്ക് കീഴിൽ 16.03 ലക്ഷം പുതിയ ജീവനക്കാരെ ചേർത്തു

Posted On: 18 APR 2023 11:13AM by PIB Thiruvananthpuram



ന്യൂഡൽഹി: ഏപ്രിൽ 18, 2023

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) പുറത്തുവിട്ട താല്‍ക്കാലികമായ പേറോൾ കണക്കുകൾ പ്രകാരം 2023 ഫെബ്രുവരി മാസത്തിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിയിൽ  (ഇഎസ്ഐ പദ്ധതി) 16.03 ലക്ഷം പുതിയ ജീവനക്കാരെ ചേർത്തു. കണക്കുകൾ അനുസരിച്ച്, 2023 ഫെബ്രുവരി മാസത്തിൽ ഏകദേശം 11,000 പുതിയ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

25 വയസ്സുവരെയുള്ള ജീവനക്കാരാണ് പുതിയ രജിസ്ട്രേഷനുകളിൽ ഭൂരിഭാഗവും, കാരണം ഫെബ്രുവരി മാസത്തിൽ ചേർത്ത മൊത്തം ജീവനക്കാരിൽ 46% വരുന്ന 7.42 ലക്ഷം ജീവനക്കാർ ഈ പ്രായത്തിലുള്ളവരാണ്. രാജ്യത്തെ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു.

2023 ഫെബ്രുവരിയിലെ പേറോൾ ഡാറ്റയുടെ ലിംഗാടിസ്ഥാനത്തിലുള്ള വിശകലനം സൂചിപ്പിക്കുന്നത് ഇഎസ്ഐ പദ്ധതിക്ക് കീഴിൽ 3.12 ലക്ഷം സ്ത്രീ തൊഴിലാളികളെ കൂട്ടിച്ചേർത്തിരിക്കുന്നു എന്നതാണ്. ഈ മാസത്തിൽ  മൊത്തം 49 ട്രാൻസ്‌ജെൻഡർ ജീവനക്കാർ ഇഎസ്‌ഐ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അതിന്റെ ആനുകൂല്യങ്ങൾ എത്തിക്കാൻ ESIC പ്രതിജ്ഞാബദ്ധമാണെന്ന് ഇത് കാണിക്കുന്നു.

വിവര ശേഖരണം ഒരു തുടർച്ചയായ പ്രക്രിയ ആയതിനാൽ പേറോൾ ഡാറ്റ താൽക്കാലികമാണ്.

 
RRTN/SKY


(Release ID: 1917596) Visitor Counter : 124