പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു

Posted On: 08 APR 2023 6:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസ് തമിഴ്‌നാട്ടിലെ ചെന്നൈയിലെ എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. വേദിയിൽ എത്തിയ പ്രധാനമന്ത്രി ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസ് പരിശോധിക്കുകയും കുട്ടികളുമായും ട്രെയിനിലെ ജീവനക്കാരുമായും സംവദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ ചെന്നൈ, കോയമ്പത്തൂർ എന്നീ അത്ഭുത നഗരങ്ങൾക്ക് വന്ദേ ഭാരത്  മികച്ച കണക്റ്റിവിറ്റി  ഉറപ്പ് വരുത്തുന്നു.  .ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ആ അവസരത്തിൽ യുവസുഹൃത്തുക്കളെ കാണുകയും ചെയ്തു.

  പ്രധാനമന്ത്രിയോടൊപ്പം തമിഴ്നാട് ഗവർണർ ശ്രീ ആർ എൻ രവി, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു

-ND-

(Release ID: 1914924) Visitor Counter : 121