വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

സർഗ്ഗാത്മകതയുടെ പേരിലുള്ള അശ്ലീലത വെച്ചുപൊറുപ്പിക്കാനാവില്ല: കേന്ദ്ര വാർത്താവിതരണ മന്ത്രി


ഒടിടിയിൽ അശ്ലീല ഉള്ളടക്കം വർധിച്ചെന്ന പരാതി ഗവണ്മെന്റ് ഗൗരവത്തിലെടുത്തിട്ടുണ്ട് : അനുരാഗ് താക്കൂർ

Posted On: 19 MAR 2023 7:32PM by PIB Thiruvananthpuram

ഓ ടി ടി  പ്ലാറ്റ്‌ഫോമിൽ  അശ്ലീലവും  അധിക്ഷേപകരമായ ഭാഷയും വർദ്ധിച്ചുവരുന്നതായുള്ള  പരാതി ഗവണ്മെന്റ് ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്ന്  കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അനുരാഗ് താക്കൂർ  പറഞ്ഞു. 

സർഗ്ഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം നാഗ്പൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.  ഓ ടി ടി പ്ലാറ്റ്‌ഫോമുകളിൽ അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കം വർധിച്ചുവരുന്നു എന്ന പരാതി  ഗൗരവതരമാണ്. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് പരിഗണിക്കാൻ മന്ത്രാലയം തയ്യാറാണ്. ഈ പ്ലാറ്റ്‌ഫോമുകൾക്ക് അശ്ലീലതയ്‌ക്കല്ല, സർഗ്ഗാത്മകതയ്‌ക്കാണ് സ്വാതന്ത്ര്യം നൽകിയിട്ടുള്ളതെന്ന്  കേന്ദ്രമന്ത്രി പറഞ്ഞു.. ഇതിൽ എന്ത് നടപടി വേണമെങ്കിലും സർക്കാർ അതിൽ മടിക്കില്ലെന്ന് ശ്രീ. അനുരാഗ് താക്കൂർ വ്യക്തമാക്കി. 

“ഇതുവരെയുള്ള നടപടിക്രമം, ലഭിച്ച പരാതികൾ നിർമ്മാതാവ് ആദ്യ തലത്തിൽ തന്നെ പരിഹരിക്കണം എന്നതാണ്. 90 മുതൽ 92 ശതമാനം പരാതികളും ആവശ്യമായ മാറ്റങ്ങൾ വരുത്തി അവർ പരിഹരിക്കുന്നു. പരാതികളിൽ ഭൂരിഭാഗവും പരിഹരിക്കപ്പെടുന്നത് പരാതി പരിഹാരത്തിന്റെ അടുത്ത ഘട്ടമായ  അവരുടെ സംഘടനാ  തലത്തിലാണ്. .അവസാന തലത്തിൽ അത് ഗവണ്മെന്റ്  തലത്തിലേക്ക് വരുന്നു, അവിടെ വകുപ്പുതല കമ്മിറ്റി തലത്തിൽ നിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ  പരാതികൾ വർധിച്ചു വരുന്നത്  വകുപ്പ് മന്ത്രാലയം  ഗൗരവത്തോടെയാണ് കാണുന്നത്. എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് ഗൗരവമായി പരിഗണിക്കാൻ ഗവണ്മെന്റ്  തയ്യാറാണെന്ന്  വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അറിയിച്ചു.

-ND-

(Release ID: 1908590) Visitor Counter : 134