പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ദേശീയ വാക്‌സിനേഷൻ ദിനത്തിൽ ജനങ്ങൾക്ക്‌ വാക്‌സിനേഷൻ നൽകുന്നതിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ അനുസ്മരിച്ചൂ


Posted On: 16 MAR 2023 3:00PM by PIB Thiruvananthpuram

ഇന്ത്യയെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള എല്ലാ ആരോഗ്യ പ്രവർത്തകരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ദേശീയ വാക്‌സിനേഷൻ ദിനത്തിൽ, ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിക്കുകയും ,ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകുന്നതിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ അനുസ്മരിക്കുകയും ചെയ്തു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്ത്യയെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നമ്മുടെ  എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

ദേശീയ വാക്‌സിനേഷൻ ദിനത്തിൽ ജനങ്ങൾക്ക്  വാക്‌സിനേഷൻ നൽകുന്നതിലെ ഇന്ത്യയുടെ മുന്നേറ്റം   അനുസ്മരിക്കുകയും ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഗവണ്മെന്റിന്റെ  പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു."

-ND-

(Release ID: 1907526) Visitor Counter : 147