പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സാങ്കേതികവിദ്യ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 06 MAR 2023 8:09PM by PIB Thiruvananthpuram

സാങ്കേതികവിദ്യ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ആരംഭിക്കുന്നതിന് മുമ്പ് അരുണാചൽ പ്രദേശിലെ ഷെർഗാവ് ഗ്രാമത്തിൽ ഒരൊറ്റ  മൊബൈൽ സേവന ദാതാവ് മാത്രം ഉണ്ടായിരുന്നിടത്തു് ഇപ്പോൾ  3 മൊബൈൽ സേവനദാതാക്കളുണ്ടെന്ന   രാജ്യസഭാ എംപി ശ്രീ നബാം റെബിയയുടെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിക്കുകയായിരുന്നു ശ്രീ. മോദി. 

നേരത്തെ, ഈ ഗ്രാമത്തിൽ എന്തെങ്കിലും  ആരോഗ്യപരമായ  അത്യാഹിതമുണ്ടായാൽ  ഡോക്ടറെ കാണാനും ഈ ഗ്രാമത്തിലേക്ക് കൊണ്ടുവരാനും ആളുകൾക്ക് ഇറ്റാനഗറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി  ഏകദേശം 3 ദിവസമെടുത്തിരുന്നു.  ഇന്ന് വീഡിയോ കോളിന്റെ  സഹായത്തോടെ ഡോക്ടറെ വിളിച്ചാൽ, ഉചിതമായ ചികിത്സയ്ക്കായി  ഡോക്ടർ  ഉടൻ മാർഗനിർദേശം നൽകുന്നു.   എല്ലാംകൂടി   30 മിനിറ്റിൽ താഴെ സമയം മതിയാകും.  കൂടാതെ, അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് ഇ-സഞ്ജീവ്നി പോർട്ടൽ ഒരു കുതിച്ചുചാട്ടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ എംപിയുടെ  വാക്കുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"സാങ്കേതികവിദ്യ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും  ചെയ്യുന്നു."

*****

-ND-

(रिलीज़ आईडी: 1904702) आगंतुक पटल : 134
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada