പ്രധാനമന്ത്രിയുടെ ഓഫീസ്
മേഘാലയയിലെ എല്ലാ വോട്ടർമാരിലേക്കും എത്തിച്ചേരാനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിചു
Posted On:
26 FEB 2023 11:07AM by PIB Thiruvananthpuram
യോഗ്യരായ എല്ലാ വോട്ടർമാർക്കും മേഘാലയയിൽ അനായാസം വോട്ടുചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഇസിഐയുടെ മഹത്തായ ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മേഘാലയയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 59 നിയമസഭാ മണ്ഡലങ്ങളിലായി 974 പോളിംഗ് ടീമുകളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചിട്ടുണ്ട്.
കൂടാതെ, പോളിംഗ് ടീമുകൾ മണിക്കൂറുകളോളം ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ ട്രെക്കിംഗ് നടത്തി, 35 വോട്ടർമാരുള്ള കംസിംഗ് പോളിംഗ് സ്റ്റേഷനിൽ ചെന്ന്, ഒരു വോട്ടറും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ പോളിംഗ് സാമഗ്രികൾ കൊണ്ടുപോകാൻ പരമ്പരാഗത ഖാസി കൊട്ടകൾ ഉപയോഗിച്ചു.
പിഐബി മേഘാലയയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“യോഗ്യതയുള്ള എല്ലാ വോട്ടർമാർക്കും എളുപ്പത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന മഹത്തായ ശ്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. ഈ ടീമുകളുടെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത് റെക്കോർഡ് സംഖ്യയിൽ പോളിംഗ് രേഖപ്പെടുത്താനും നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും വോട്ടർമാരെ പ്രചോദിപ്പിക്കും.
*****
--ND-
(Release ID: 1902479)
Visitor Counter : 155
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada