ധനകാര്യ മന്ത്രാലയം
ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്ക്കുന്നതിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പൗരന്മാർക്ക് നികുതി ഇളവ് നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പ്രത്യക്ഷ നികുതി നിർദ്ദേശങ്ങൾ
നികുതിദായകരുടെ സൗകര്യത്തിനായി നൂതന പൊതുവരുമാന നികുതി ഫോം പുറത്തിറക്കും
സൂക്ഷ്മ വ്യവസായങ്ങൾക്കുള്ള അനുമാന നികുതി പരിധി 3 കോടി രൂപയായും, 5% ൽ താഴെ അടവുള്ള പ്രൊഫഷണലുകൾക്ക് 75 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു
പുതിയ ഉല്പാദക സഹകരണ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 15% നികുതി ഇളവ്
ഉറവിടത്തിൽ നിന്നും നികുതി (ടിഡിഎസ്) പിരിക്കാതെ സഹകരണ സ്ഥാപനങ്ങൾക്ക് പണം പിൻവലിക്കാനുള്ള പരിധി 3 കോടി രൂപയായി ഉയർത്തി
ആദായ നികുതി ആനുകൂല്യങ്ങൾക്കായി സ്റ്റാർട്ടപ്പുകൾ സംയോജിപ്പിക്കാനുള്ള തീയതി 2024 മാർച്ച് 31 വരെ നീട്ടി
ചെറിയ പരാതികൾ തീർപ്പാക്കുന്നതിനായി 100 ജോയിന്റ് കമ്മീഷണർമാരെ നിയോഗിക്കും
വാസയോഗ്യമായ വീട്ടിലെ നിക്ഷേപത്തിന്റെ മൂലധന നേട്ടത്തിൽ നിന്നുള്ള കിഴിവ് 10 കോടി രൂപയാക്കി
പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന അധികാരികളുടെ വരുമാനത്തിന്മേൽ നികുതി ഇളവ്
അഗ്‌നിവീർ കോർപ്പസ് ഫണ്ടിൽ നിന്ന് അഗ്നിവീരർക്ക് ലഭിക്കുന്ന തുകക്ക് നികുതി ഇളവ്
Posted On:
01 FEB 2023 12:55PM by PIB Thiruvananthpuram
നികുതി പിരിവിൽ തുടർച്ചയും സുസ്ഥിരതയും നിലനിർത്തുക, ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്ക്കുന്നതിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും, പൗരന്മാർക്ക് നികുതി ഇളവ് നൽകുന്നതിനുമുള്ള വിവിധ വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നിരവധി പ്രത്യക്ഷ നികുതി നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. “ നികുതി ചട്ടങ്ങൾ പാലിക്കുന്നത് അനായാസവും സുഗമവുമാക്കി നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ആദായനികുതി വകുപ്പിന്റെ നിരന്തരമായ ശ്രമമാണിത്”, 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അവർ പ്രസ്താവിച്ചു.
പൊതു വരുമാന നികുതി അപേക്ഷയ്ക്ക് തുടക്കം കുറിക്കുന്നു
നികുതിദായകരുടെ സൗകര്യത്തിനും, നികുതിദായകരുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്ന നൂതന പൊതു വരുമാന നികുതി അപേക്ഷ പുറത്തിറക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി ചട്ടങ്ങൾ പാലിക്കൽ അനായാസവും സുഗമവുമാക്കാൻ ആദായനികുതി വകുപ്പിന്റെ നിരന്തര ശ്രമമുണ്ടെന്ന് അവർ പറഞ്ഞു.
" 'നമ്മുടെ നികുതിദായകർ' (Our tax payers) പോർട്ടലിൽ ഒരു ദിവസം പരമാവധി 72 ലക്ഷം വരുമാന നികുതി റിട്ടേൺ ലഭിച്ചു; ഈ വർഷം 6.5 കോടിയിലധികം റിട്ടേണുകൾ സ്വീകരിച്ചു; സാമ്പത്തിക വർഷത്തിലെ ശരാശരി റിട്ടേൺസമർപ്പണ കാലയളവ് 93 ദിവസത്തിൽ നിന്ന് 13-14 ദിവസമായി കുറഞ്ഞു; കൂടാതെ 45 ശതമാനം റിട്ടേണുകളും 24 മണിക്കൂറിനുള്ളിൽ സ്വീകരിച്ചു," അവർ പറഞ്ഞു.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും പ്രൊഫഷണലുകളും
2 കോടി രൂപ വരെ വിറ്റുവരവുള്ള സൂക്ഷ്മ സംരംഭങ്ങൾക്കും 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ചില പ്രൊഫഷണൽ സംരംഭങ്ങൾക്കും അനുമാന നികുതിയുടെ പ്രയോജനം ലഭിക്കുമെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു. 5 ശതമാനത്തിൽ കവിയാത്ത പണ രസീതുള്ള നികുതിദായകരുടെ പരിധി, യഥാക്രമം 3 കോടി രൂപയായും, 75 ലക്ഷം രൂപയായും വർദ്ധിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. കൃത്യസമയത്ത് തുക അടവ് ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനായി അവർക്കുള്ള അടവിലേക്കായി നടത്തുന്ന ചെലവുകൾക്ക് കിഴിവ് അനുവദിക്കാനും അവർ നിർദ്ദേശിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സംരംഭങ്ങൾക്ക് നൽകുന്ന പണമിടപാടുകൾ, എംഎസ്എംഇ വികസന നിയമത്തിന്റെ സെക്ഷൻ 43 ബിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ അവർ നിർദ്ദേശിച്ചു. നിഷ്‌കർഷിച്ച സമയത്തിനുള്ളിൽ പണമടയ്ക്കുകയാണെങ്കിൽ മാത്രമേ അത് നിയമ പ്രകാരം പ്രയോജന അടിസ്ഥാനത്തിൽ അനുവദിക്കൂ.
സഹകരണ മേഖല
31.3.2024 വരെ ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്ന പുതിയ സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പുതിയ ഉൽപ്പാദന കമ്പനികൾക്ക് ലഭിക്കുന്നത് പോലെ 15% കുറഞ്ഞ നികുതി നിരക്കിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2016-17 മൂല്യനിർണ്ണയ വർഷത്തിന് മുമ്പുള്ള കാലയളവിൽ കരിമ്പ് കർഷകർക്ക് നൽകിയ പണം ചെലവ് ഇനത്തിൽ ഈടാക്കാൻ പഞ്ചസാര സഹകരണ സംഘങ്ങൾക്ക് അവസരം നൽകാനും അവർ നിർദ്ദേശിച്ചു. ഇത് അവർക്ക് ഏകദേശം 10,000 കോടി രൂപയുടെ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു," അവർ പറഞ്ഞു.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും (പിഎസിഎസ്) പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളും (പിസിആർഡിബി) പണമായി നിക്ഷേപിക്കുന്നതിനും പണമായി വായ്പ നൽകുന്നതിനും, ഓരോ അംഗത്തിനും 2 ലക്ഷം രൂപ എന്ന ഉയർന്ന പരിധി നൽകുന്നതായും ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു. “അതുപോലെ, പണം പിൻവലിക്കുന്നതിനായി ടിഡിഎസിന് 3 കോടി രൂപയെന്ന പരമാവധി പരിധി സഹകരണ സംഘങ്ങൾക്ക് നൽകുന്നുണ്ട്,” അവർ പറഞ്ഞു. "സഹകരണത്തിലൂടെ സമൃദ്ധി" എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യവും "സഹകരണ മനോഭാവത്തെ അമൃത കാലത്തിന്റെ മനോഭാവവുമായി ബന്ധിപ്പിക്കാനുള്ള" അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും സാക്ഷാത്കരിക്കാനാണ് ഈ നിർദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
സ്റ്റാർട്ടപ്പുകൾ
സ്റ്റാർട്ടപ്പുകൾക്ക് ആദായ നികുതി ആനുകൂല്യങ്ങൾ സംയോജിപ്പിക്കുന്ന തീയതി 31.03.23 ൽ നിന്ന് 31.3.24 ആയി നീട്ടാൻ ധനമന്ത്രി നിർദ്ദേശിച്ചു. സ്റ്റാർട്ടപ്പുകളുടെ ഷെയർഹോൾഡിംഗ് സംയോജന പ്രക്രിയ ഏഴ് വർഷത്തിൽ നിന്ന് പത്ത് വർഷമായി മാറ്റുമ്പോൾ ഉണ്ടാകുന്ന നഷ്ടം നീട്ടിവയ്ക്കുന്നതിനായി ആനുകൂല്യം നൽകാനും അവർ നിർദ്ദേശിച്ചു. “ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് സംരംഭകത്വം അത്യന്താപേക്ഷിതമാണ്. സ്റ്റാർട്ടപ്പുകൾക്കായി ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, അവ ഫലം കൈവരിച്ചു”- ധനമന്ത്രി പറഞ്ഞു. ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള മൂന്നാമത്തെ വലിയ ആവാസവ്യവസ്ഥയാണെന്നും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നൂതനാശയങ്ങളുടെ നിലവാരത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും അവർ പറഞ്ഞു.
പരാതികൾ
കമ്മീഷണർ തലത്തിലുള്ള തീർപ്പാകാത്ത പരാതികൾ കുറയ്ക്കുന്നതിന്, ചെറിയ പരാതികൾ പരിഹരിക്കുന്നതിനായി ഏകദേശം 100 ജോയിന്റ് കമ്മീഷണർമാരെ നിയോഗിക്കാൻ ശ്രീമതി നിർമ്മലാ സീതാരാമൻ നിർദ്ദേശിച്ചു. “ഈ വർഷം ഇതിനകം ലഭിച്ച റിട്ടേണുകളുടെ സൂക്ഷ്മപരിശോധനയ്‌ക്കായുള്ള കേസുകൾ ഏറ്റെടുക്കുന്നതിലും കൂടുതൽ തിരഞ്ഞെടുപ്പുണ്ടാകും”- അവർ പറഞ്ഞു.
നികുതി ഇളവുകളുടെ മെച്ചപ്പെട്ട ലക്ഷ്യം
നികുതി ഇളവുകളും ഒഴിവാക്കലും മികച്ച രീതിയിൽ ലക്ഷ്യമിടുന്നതിനായി, സെക്ഷൻ 54, 54 എഫ് എന്നിവ പ്രകാരം വാസയോഗ്യമായ വീട്ടിലെ നിക്ഷേപത്തിൽ നിന്നുള്ള മൂലധന നേട്ടത്തിൽ നിന്നുള്ള നികുതി ഇളവ് 10 കോടി രൂപയായി കുറയ്ക്കാൻ ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു. " വളരെ ഉയർന്ന മൂല്യമുള്ള ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിൽ നിന്നുള്ള ആദായ നികുതി ഇളവ് പരിമിതപ്പെടുത്തുക എന്നതാണ് ഇതേ ഉദ്ദേശ്യത്തോടെയുള്ള മറ്റൊരു നിർദ്ദേശം", അവർ പറഞ്ഞു.
നികുതി ചട്ടങ്ങൾ പാലിക്കലും നികുതി നിർവഹണവും മെച്ചപ്പെടുത്തുക
രേഖകളും വിവരങ്ങളും ഹാജരാക്കുന്നതിനായി ട്രാൻസ്ഫർ പ്രൈസിംഗ് ഓഫീസർ നൽകേണ്ട ഏറ്റവും കുറഞ്ഞ സമയം 30 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറയ്ക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. ബിനാമി ആക്ട് പ്രകാരമുള്ള അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ ഉത്തരവിനെതിരെ പരാതി സമർപ്പിക്കുന്നതിനുള്ള സമയപരിധി, ഇനിഷ്യേറ്റിംഗ് ഓഫീസർ അല്ലെങ്കിൽ പരാതിക്കാരന് ഉത്തരവ് ലഭിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ എന്നാക്കി ഭേദഗതി ചെയ്യാനും അവർ നിർദ്ദേശിച്ചു. "പ്രവാസികളുടെ കാര്യത്തിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള അധികാരപരിധി നിർണ്ണയിക്കാൻ അനുവദിക്കുന്നതിനായി 'ഹൈക്കോടതി' എന്നതിന്റെ നിർവചനം പരിഷ്കരിക്കാനും നിർദ്ദേശിക്കുന്നു," അവർ പറഞ്ഞു.
യുക്തിസഹമാക്കൽ
നികുതി ഘടന യുക്തിസഹമാക്കുന്നതിനും ലളിതവൽക്കരണത്തിനുമായി നിരവധി നിർദേശങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചു.
പാർപ്പിടം, നഗരങ്ങൾ, പട്ടണങ്ങൾ, ഗ്രാമങ്ങൾ എന്നിവയുടെ വികസനം, അല്ലെങ്കിൽ നിയന്ത്രണം, വികസനം തുടങ്ങിയ ആവശ്യങ്ങൾക്കായി കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ ചട്ടങ്ങൾ രൂപീകരിച്ച അധികാരികൾ, ബോർഡുകൾ, കമ്മീഷനുകൾ എന്നിവയുടെ വരുമാനം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അവർ പറഞ്ഞു.
ഈ ദിശയിൽ കേന്ദ്രമന്ത്രി നിർദ്ദേശിച്ച മറ്റ് പ്രധാന നടപടികൾ ഇവയായിരുന്നു: ടിഡിഎസിനുള്ള ഏറ്റവും കുറഞ്ഞ പരിധിയായ 10,000/- നീക്കം ചെയ്യുകയും ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട നികുതിപിരിവ് വ്യക്തമാക്കുകയും ചെയ്യുക; സ്വർണം ഡിജിറ്റൽ സ്വർണ്ണ രസീതാക്കി മാറ്റുന്നതും തിരിച്ചും മൂലധന നേട്ടമായി കണക്കാക്കുന്നില്ല; പാൻ ഇതര കേസുകളിൽ തൊഴിലാളികൾക്കുള്ള പ്രോവിഡന്റ് ഫണ്ട് പിൻവലിക്കലിന്റെ നികുതി, വിധേയമായ പരിധിയിൽ ടിഡിഎസ് നിരക്ക് 30% ൽ നിന്ന് 20% ആയി കുറയ്ക്കുക; ഓഹരി ബന്ധിത കടപ്പത്രത്തിൽ നിന്നുള്ള വരുമാനത്തിന്മേലുള്ള നികുതി ചുമത്തുക.
മറ്റുള്ളവ
ധനകാര്യ ബില്ലിലെ മറ്റ് പ്രധാന നിർദ്ദേശങ്ങളും ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു:ഐ എഫ് എസ് സിയിലേക്കും ഗിഫ്റ്റ് സിറ്റിയിലേക്കും മാറുന്ന ഫണ്ടുകളിന്മേലുള്ള നികുതി ആനുകൂല്യങ്ങളുടെ കാലാവധി നീട്ടൽ 31.03.2025 വരെ ; ആദായനികുതി നിയമത്തിലെ സെക്ഷൻ 276 എ പ്രകാരം കുറ്റവിമുക്തമാക്കൽ; ഐഡിബിഐ ബാങ്കിന്റേതുൾപ്പെടെയുള്ള തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന്റെ നഷ്ടം തുടർന്ന് കൊണ്ട് പോകാൻ അനുവദിക്കൽ; അഗ്നിവീർ ഫണ്ടിന് ഇഇഇ പദവി നൽകൽ. 2022 ലെ അഗ്നിപഥ് പദ്ധതിയിൽ ചേർന്ന അഗ്നിവീരർക്ക് അഗ്നിവീർ കോർപ്പസ് ഫണ്ടിൽ നിന്ന് ലഭിച്ച തുക നികുതിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്."- അവർ പറഞ്ഞു.
(Release ID: 1895525)
Visitor Counter : 229