ധനകാര്യ മന്ത്രാലയം

ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും  ജനകേന്ദ്രീകൃത സമീപനം സുഗമമാക്കാനും കര്‍മയോഗി പഠന അവസരങ്ങള്‍: ധനമന്ത്രി


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍മിത ബുദ്ധി മികവിന്റെ മൂന്ന് കേന്ദ്രങ്ങള്‍

അജ്ഞാത ഡാറ്റയിലേക്ക് പ്രവേശനം സാധ്യമാക്കുന്നതിനു ദേശീയ ഡാറ്റാ ഗവേണന്‍സ് പോളിസി

സാമ്പത്തിക മേഖലാ റെഗുലേറ്റര്‍മാര്‍ക്ക് ലളിതമായ 'നിങ്ങളുടെ കസ്റ്റമറെ അറിയുക (കെവൈസി) പ്രക്രിയ നടത്താന്‍ പ്രോത്സാഹനം


ഡിജിലോക്കറും ആധാറും ഉപയോഗിച്ച് തിരിച്ചറിയലും വിലാസവും അപ്ഡേറ്റ് ചെയ്യുന്നതിന് ഏകജാലക പരിഹാരം

ഗവണ്‍മെന്റുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങള്‍ക്കും പാന്‍ ആയിരിക്കും പൊതു തിരിച്ചറിയല്‍ രേഖ

വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് ഒരേ വിവരങ്ങള്‍ പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കുന്നത് ഒഴിവാക്കാൻ ആവശ്യകത ഒഴിവാക്കുന്നതിന് ഏകീകൃത ഫയലിംഗ് സംവിധാനം

Posted On: 01 FEB 2023 1:20PM by PIB Thiruvananthpuram

സാധാരണ ജനങ്ങളുടെ  ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണം നല്‍കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ട്, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 'സപ്തഋഷി' എന്ന ഏഴ് മുന്‍ഗണനകളുടെ പ്രധാന ഘടകങ്ങളിലൊന്നായി 'സാധ്യതകള്‍ തുറന്നു കൊടുക്കുക' എന്നത് അമൃതകാലത്തിലൂടെ രാജ്യത്തെ നയിക്കുന്നതായി ധനമന്ത്രി പറഞ്ഞു.


കര്‍മയോഗി ദൗത്യം

 'കര്‍മ്മയോഗി ദൗത്യത്തിനു കീഴില്‍, കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സിവില്‍ സര്‍വീസുകാരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നു', ലക്ഷക്കണക്കിന് ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അവരുടെ നിലവാരം ഉയര്‍ത്താനുള്ള പഠനാവസരം പ്രദാനം ചെയ്യുന്നതിനായി ഐജിഒടി കര്‍മയോഗിയുടെ ഗവണ്‍മെന്റ് സംരംഭം ചൂണ്ടിക്കാണിച്ചു ധനമന്ത്രി പറഞ്ഞു.
 

വിശ്വാസാധിഷ്ഠിത ഭരണം പ്രോത്സാഹിപ്പിക്കുന്നു


വ്യവസായം ചെയ്യുന്നത് സുഗമമാക്കുന്നതിന് 3,400 നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു. 42 കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന ജന്‍ വിശ്വാസ് ബില്ലും ഗവണ്‍മെന്റ് അവതരിപ്പിച്ചു.


'സമ്പദ്വ്യവസ്ഥയുടെ സാധ്യതകള്‍ കെട്ടഴിച്ചുവിടാന്‍' ധനമന്ത്രി നിരവധി നടപടികള്‍ നിര്‍ദ്ദേശിച്ചു.

നിര്‍മിത ബുദ്ധി മികവിന്റെ കേന്ദ്രങ്ങള്‍


'ഇന്ത്യയില്‍ നിര്‍മിതബുദ്ധി (എഐ) സൃഷ്ടിക്കുക ഇന്ത്യക്ക് വേണ്ടി എഐ പ്രവര്‍ത്തിക്കുക'എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍മിതബുദ്ധിക്കായുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഗവേഷണം നടത്തുന്നതിനും അത്യാധുനിക ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും  പ്രശ്‌ന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും  അതുവഴി ഫലപ്രദമായ എഐ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഗുണമേന്മയുള്ള മനുഷ്യവിഭവശേഷി വളര്‍ത്തുന്നതിനും പ്രമുഖ വ്യവസായികള്‍ പങ്കാളികളാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ദേശീയ ഡാറ്റാ ഗവേണന്‍സ് നയം

സ്റ്റാര്‍ട്ടപ്പുകളും അക്കാദമികളും വഴി നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും , അജ്ഞാത ഡാറ്റയിലേക്ക് പ്രവേശനം സാധ്യമാക്കുന്നതിനും ഒരു ദേശീയ ഡാറ്റാ ഗവേണന്‍സ് നയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

ഇന്ത്യയ്ക്കുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍


കെവൈസി പ്രക്രിയ ലളിതമാക്കും. ഡിജിറ്റല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കെവൈസി സംവിധാനം പൂര്‍ണമായി ലഭ്യമാക്കാന്‍ സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
 

ഡിജിലോക്കര്‍ സേവനവും ആധാറും അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ച് വിവിധ ഗവണ്‍മെന്റ് ഏജന്‍സികളും സ്ഥാപനങ്ങളും വ്യക്തികളുടെ ഐഡന്റിറ്റിയും വിലാസവും ഏകോപിപ്പിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഒറ്റത്തവണ പരിഹാര നടപടി നടപ്പാക്കും.


വ്യവസായ നടത്തിപ്പ് സുഗമമാക്കൽ

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക്, നിര്‍ദ്ദിഷ്ട ഗവണ്‍മെന്റ് ഏജന്‍സികളുടെ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങളുടെയും പൊതു തിരിച്ചറിയല്‍ രേഖയായി പാന്‍ ഉപയോഗിക്കാമെന്നു ധനമന്ത്രി വ്യക്തമാക്കി. ഇത് നിയമപരമായ ഉത്തരവിലൂടെ സുഗമമാക്കും.

വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് ഒരേ വിവരങ്ങള്‍ പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കുന്നത് ഒഴിവാക്കാൻ  ആവശ്യകത ഒഴിവാക്കുന്നതിന് ഏകീകൃത ഫയലിംഗ് സംവിധാനവും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 'ഒരു പൊതു പോര്‍ട്ടലില്‍ അത്തരം വിവരങ്ങള്‍ ഫയല്‍ ചെയ്യുന്നതോ ലളിതമായ ഫോമില്‍ റിട്ടേണ്‍ ചെയ്യുന്നതോ, ഫയലറുടെ ഇഷ്ടപ്രകാരം മറ്റ് ഏജന്‍സികളുമായി പങ്കിടും.', അവര്‍ കൂട്ടിച്ചേര്‍ത്തു.

ND/ NS(Release ID: 1895450) Visitor Counter : 154