ധനകാര്യ മന്ത്രാലയം

വ്യാപകമായ പരിഷ്‌കാരങ്ങളിലും സുശക്തമായ നയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ ക്ഷമതയെ സഹായിച്ചു

Posted On: 01 FEB 2023 1:32PM by PIB Thiruvananthpuram

 ഒന്നിലധികം പ്രതിസന്ധികൾക്കിടയിലും ഇന്ത്യ കാണിക്കുന്ന പ്രതിരോധ ക്ഷമതയെ അഭിനന്ദിച്ച കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, വിപുലമായ പരിഷ്‌കാരങ്ങളിലും സുശക്തമായ നയങ്ങളിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇതിന് കാരണം എന്ന് പറഞ്ഞു.

 

ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന ആഗോള സ്വീകാര്യത.

 

 

 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേ, ഇന്ത്യയുടെ ആഗോള സ്വീകാര്യത ഉയരുന്നത് നിരവധി നേട്ടങ്ങൾ മൂലമാണെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു .  അവയിൽ  ഉൾപ്പെടുന്നവ:

 

 •മികച്ച ലോകോത്തര ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം   ഉദാ., ആധാർ, കോ-വിൻ, യുപിഐ.

 

 •സമാനതകളില്ലാത്ത അളവിലും വേഗതയിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞം

 

 •കാലാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കൽ, മിഷൻ ലൈഫ് തുടങ്ങിയ മേഖലകളിൽ മുൻകൂട്ടിയുള്ള പ്രവർത്തനം

 

• ദേശീയ ഹൈഡ്രജൻ മിഷൻ.

 

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY)

 

 പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം അടുത്ത ഒരു വർഷത്തേക്ക് എല്ലാ അന്ത്യോദയ, മുൻഗണനാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതി 2023 ജനുവരി 1 മുതൽ നടപ്പാക്കി വരികയാണെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു.  ഇതിനായി വരുന്ന ആകെ ചെലവായ ഏകദേശം 2 ലക്ഷം കോടി രൂപ കേന്ദ്ര ഗവണ്മെന്റ് വഹിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

 

SKY

 

*****



(Release ID: 1895439) Visitor Counter : 129