പ്രധാനമന്ത്രിയുടെ ഓഫീസ്‌

ധൻബാദ് തീപിടിത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചുപി എം എൻ ആർ എഫിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

Posted On: 31 JAN 2023 11:45PM by PIB Thiruvananthpuram

ജാർഖണ്ഡിലെ ധൻബാദിലുണ്ടായ തീപിടിത്തത്തിലെ   ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അപകടത്തിൽ  മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന്  2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000. രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

“ധൻബാദിൽ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി

“ ധൻബാദിലെ തീപിടിത്തത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന്  2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000. രൂപയും സഹായധനം നൽകും : പ്രധാനമന്ത്രി നരേന്ദ്രമോദി "

 

 

Deeply anguished by the loss of lives due to a fire in Dhanbad. My thoughts are with those who lost their loved ones. May the injured recover soon: PM @narendramodi

— PMO India (@PMOIndia) January 31, 2023

ND

****(Release ID: 1895240) Visitor Counter : 107