ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധം


2022 സാമ്പത്തിക വര്‍ഷത്തില്‍ 26.5 കോടി കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം

പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറിതലം വരെ 19.4 ലക്ഷത്തിലേറെ സ്‌കൂള്‍ കുട്ടികള്‍ അധികമായി 2022 സാമ്പത്തിക വര്‍ഷത്തില്‍ ചേര്‍ന്നു

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്‌കൂള്‍ തലത്തിലെ കൊഴിഞ്ഞുപോക്ക് നിരക്ക് സമീപ വര്‍ഷങ്ങളില്‍ സ്ഥിരമായി കുറഞ്ഞു വരുന്നു.

പ്രത്യേക ബുദ്ധിമുട്ടുകളുള്ള കുട്ടികൾ ചേർന്നതിൽ 2022 സാമ്പത്തിക വര്‍ഷത്തില്‍ 3.3% വര്‍ദ്ധനവ്, അതായത് 22.7 ലക്ഷം. 21ല്‍ ഇത് 21.9 ലക്ഷമായിരുന്നു.

വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം 2013 മുതല്‍ 2022 വരെ തുടര്‍ച്ചയായി എല്ലാ തലങ്ങളിലും മെച്ചപ്പെടുന്നു

പിഎം ശ്രീയുടെ കീഴില്‍ 14,500-ലധികം സ്‌കൂളുകള്‍ മാതൃകാ സ്‌കൂളുകളായി വികസിപ്പിക്കും. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും

ഐഐടികളുടെ എണ്ണം 2014ലെ 9ല്‍ നിന്ന് 2022-ല്‍ 25 ആയി ഉയര്‍ന്നു

ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം ചേരല്‍ 2020ലെ 3.9 കോടിയില്‍ നിന്ന് 21-21-ല്‍ ഏകദേശം 4.1 കോടിയായി വര്‍ധിച്ചു.

2015 മുതലുള്ള ചേരലില്‍ ഉന്നത വിദ്യാഭ്യാസം 21 ശതമാനത്തിന്റെ വര്‍ദ്ധനവ് കാണിക്കുന്നു

2020 സാമ്പത്തിക വര്‍ഷത്തിലെ 1.9 കോടിയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ത്രീ പ്രവേശനം 2 കോടിയായി വര്‍ധിച്ചു.

വിദൂരവിദ്യാഭ്യാസത്തിലെ പങ്കാളിത്തം 2020 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 7 ശതമാനവും 2015 മുതല്‍ 20 ശതമാനവും വര്‍ദ്ധിച്ചു

Posted On: 31 JAN 2023 1:39PM by PIB Thiruvananthpuram

''എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും ആജീവനാന്ത പഠന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കാനും'' ലക്ഷ്യമിടുന്നതായി ധനകാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2022- 2023ലെ സാമ്പത്തിക സര്‍വേ വിശദീകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം 2020 21-ാം നൂറ്റാണ്ടിലെ ഒന്നാം വിദ്യാഭ്യാസ നയമായി രൂപീകരിച്ചത്; രാജ്യത്തിന്റെ വളര്‍ന്നുവരുന്ന നിരവധി വികസന ആവശ്യകതകളെ അഭിസംബോധന ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇത്. വിദ്യാഭ്യാസ ഘടനയുടെ എല്ലാ വശങ്ങളും പരിഷ്‌കരിക്കുന്നതിനും നവീകരിക്കുന്നതിനും നയം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സ്‌കൂളുകളിൽ ചേരുന്ന നിരക്ക്

      2022-ല്‍ സ്‌കൂളുകളിലെ മൊത്തം ചേരല്‍ അനുപാതത്തിലും ലിംഗസമത്വത്തിലും പുരോഗതി ഉണ്ടായി. ഒന്നാം ക്ലാസില്‍ നിന്ന് അഞ്ചാം ക്ലാസിലെത്തുന്നവരുടെ നിരക്ക് 6 മുതല്‍ 10 വയസ്സുവരെയുള്ള ജനസംഖ്യയുടെ ഒരു ശതമാനമായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂളില്‍പ്പോകുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെ നിരക്ക് മെച്ചപ്പെട്ടു. അപ്പര്‍ പ്രൈമറിയിലെ ( 11-13 വയസ്സിനിടയിലുള്ളവരു
ടെ ജനസംഖ്യയുടെ ഒരു ശതമാനം എന്ന നിലയില്‍ VI മുതല്‍ VIII വരെയുള്ള ക്ലാസുകളിലെ പ്രവേശനം), 2017-നും 2019-നും ഇടയില്‍ സ്തംഭനാവസ്ഥയിലായിരുന്നത്, 2022-ല്‍ മെച്ചപ്പെട്ടു. പ്രൈമറി, അപ്പര്‍-പ്രൈമറി തലങ്ങളിലെ അനുബന്ധ പ്രായ വിഭാഗങ്ങളില്‍, സ്കൂളിൽ ചേരുന്ന പെണ്‍കുട്ടികളുടെ നിരക്ക് ആണ്‍കുട്ടികളേക്കാള്‍ മികച്ചതാണ്.

 

School Gross Enrolment Ratios


സ്‌കൂള്‍ മൊത്ത പ്രവേശന അനുപാതം

2022 സാമ്പത്തിക വര്‍ഷത്തില്‍, പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ 19.4 ലക്ഷം കുട്ടികള്‍ അധികമായി ചേര്‍ന്നപ്പോള്‍ 26.5 കോടി കുട്ടികളാണ് സ്‌കൂള്‍ പ്രവേശനം നേടിയത്. പ്രത്യേക ബുദ്ധിമുട്ടുകളുള്ള കുട്ടികളുടെ (സിഡബ്ല്യുഎസ്എന്‍) മൊത്തം പ്രവേശനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 22.7 ലക്ഷമാണ്. ഇത് 3.3 ശതമാനം വര്‍ധനവാണ്. പ്രീ-പ്രൈമറി തലം ഒഴികെ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ എല്ലാ തലങ്ങളിലും പ്രവേശനം വര്‍ദ്ധിച്ചു. പ്രീ-പ്രൈമറി തലത്തിലെ പ്രവേശനം, 2021 സാമ്പത്തിക വര്‍ഷത്തെ 1.1 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 1.0 കോടിയായി കുറഞ്ഞു. ഏകദേശം 1.0 കോടി കുട്ടികള്‍ പ്രീ-പ്രൈമറിയിലും 12.2 കോടി പ്രൈമറിയിലും 6.7 കോടി അപ്പര്‍ പ്രൈമറിയിലും 3.9 കോടി സെക്കന്ററിയിലും 2.9 കോടി ഹയര്‍ സെക്കന്‍ഡറിയിലും ചേര്‍ന്നു.

സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്

എല്ലാ തലങ്ങളിലും സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് നിരക്ക് സമീപ വര്‍ഷങ്ങളില്‍ സ്ഥിരമായ കുറവിന് സാക്ഷ്യം വഹിച്ചു. ഇടിവ് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണ്. സമഗ്ര ശിക്ഷ, ആര്‍ടിഇ നിയമം, സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തല്‍, റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, അധ്യാപകരുടെ ലഭ്യത, അധ്യാപകരുടെ ചിട്ടയായ പരിശീലനം, സൗജന്യ പാഠപുസ്തകങ്ങള്‍, കുട്ടികള്‍ക്കുള്ള യൂണിഫോം, കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയം, പ്രധാൻമന്ത്രി പോഷന്‍ പദ്ധതി തുടങ്ങിയ പദ്ധതികള്‍ പ്രധാന പങ്കുവഹിക്കുന്നു. സ്‌കൂളുകളില്‍ കുട്ടികളുടെ പ്രവേശനവും നിലനിര്‍ത്തലും വര്‍ദ്ധിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു.

 

School dropout rates

സ്‌കൂള്‍ അടിസ്ഥാനസൗകര്യം

സ്‌കൂളുകളിലെ സൗകര്യങ്ങള്‍, ഡിജിറ്റല്‍വല്‍കരണം എന്നിവയുടെ രൂപത്തിലുള്ള വിദ്യാഭ്യാസ അടിസ്ഥാനസൗകര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ക്രമാനുഗതമായി പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. അംഗീകൃത സ്‌കൂളുകളുടെ എണ്ണത്തിലും വിദ്യാര്‍ത്ഥി-അധ്യാപക അനുപാതത്തില്‍ പ്രതിഫലിക്കുന്ന അധ്യാപകരുടെ ലഭ്യതയിലും, 2022 സാമ്പത്തിക വര്‍ഷത്തില്‍ പുരോഗതി കാണിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടുകൊണ്ടിരുന്നു. മിക്ക ഗവണ്‍മെന്റ് സ്‌കൂളുകളിലും ശുചിമുറികള്‍ (പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും) കുടിവെള്ളം, കൈകഴുകാനുള്ള സൗകര്യം എന്നിവ ഇപ്പോള്‍ ലഭ്യമാണ്. സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള സ്‌കൂളുകളില്‍ കുടിവെള്ളത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കുകയും ശുചിത്വ ഭാരത് ദൗത്യവും ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിലും സ്‌കൂളുകളില്‍ ഈ ആസ്തികള്‍ സൃഷ്ടിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. സമഗ്ര ശിക്ഷാ പദ്ധതിയുടെ ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) ഘടകത്തിന് കീഴില്‍, ഹാര്‍ഡ് വെയര്‍, വിദ്യാഭ്യാസ സോഫ്റ്റ് വെയർ , അധ്യാപനത്തിനുള്ള ഇ-ഉള്ളടക്കം എന്നിവയ്ക്കുള്ള പിന്തുണ ഉള്‍പ്പെടെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഐസിടി ലാബുകളും സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റ് പിന്തുണ നല്‍കുന്നു.

 

Improving School Infrastructure

--NS--


(Release ID: 1895111) Visitor Counter : 485