ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

2023 ജനുവരി 1 മുതൽ ആരംഭിച്ച പുതിയ സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി "പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY)" എന്ന് നാമകരണം ചെയ്തു

Posted On: 11 JAN 2023 2:24PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ജനുവരി 11, 2023

അന്ത്യോദയ അന്ന യോജന (AAY), പ്രാഥമിക ഗാർഹിക (PHH) ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുള്ള പുതിയ സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 2023 ജനുവരി 1 മുതൽ പുതിയ പദ്ധതി നടപ്പിലാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ 80 കോടിയിലധികം ദരിദ്രർക്കും പാവപ്പെട്ടവരിൽ  പാവപ്പെട്ടവർക്കും പ്രയോജനം ലഭിക്കും.

ഗുണഭോക്താക്കളുടെ ക്ഷേമം കണക്കിലെടുത്തും സംസ്ഥാനങ്ങളിൽ ഏകീകൃത വ്യവസ്ഥ നിലനിർത്തുന്നതിനും, എൻഎഫ്എസ്എ-യ്ക്ക് കീഴിലുള്ള അർഹത പ്രകാരം, എല്ലാ PHH, AAY ഗുണഭോക്താക്കൾക്കും 2023 വർഷത്തേക്ക് PMGKAY യുടെ കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകും.

NFSA 2013 ഫലപ്രദവും ഏകീകൃതവുമായ നടപ്പാക്കുന്നതിനായി, ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്റെ രണ്ട് സബ്‌സിഡി സ്കീമുകൾ PMGKAYൽ ഉൾപ്പെടുത്തും:

(എ) എഫ്‌സിഐ-ക്ക് നൽകുന്ന ഭക്ഷ്യ സബ്‌സിഡി

(ബി) സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, വിഹിതം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട വികേന്ദ്രീകൃത സംഭരണ സംസ്ഥാനങ്ങൾക്കുള്ള ഭക്ഷ്യ സബ്‌സിഡി

PMGKAY സുഗമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. AAY, PHH ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങളുടെ വില പൂജ്യമാക്കുന്നതിന് ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിച്ചു, ന്യായവില കടകളിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് (FPS) മാർഗങ്ങൾ സ്വീകരിച്ചു, മാർജിനുമായി ബന്ധപ്പെട്ട ഉപദേശം ന്യായവില കട ഡീലർമാർക്ക് നൽകി, ഗുണഭോക്താക്കൾക്ക് നൽകുന്ന പ്രിന്റ് രസീതുകളിൽ പൂജ്യം വില നടപ്പിലാക്കി - എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെയും എഫ്‌സിഐയിലെയും ഉദ്യോഗസ്ഥർ പുതിയ പദ്ധതി സുഗമമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായി പതിവായി ആശയവിനിമയം നടത്തുന്നു.

എൻഎഫ്എസ്എയ്ക്കും മറ്റ് ക്ഷേമ പദ്ധതികൾക്കുമായി 2023-ൽ രണ്ട് ലക്ഷം കോടി രൂപയിലധികം ഭക്ഷ്യ സബ്‌സിഡിയായി കേന്ദ്ര ഗവണ്മെന്റ് ചെലവഴിക്കും.

 
 
RRTN


(Release ID: 1890371) Visitor Counter : 446