വിദ്യാഭ്യാസ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2022
വിദ്യാഭ്യാസ മന്ത്രാലയം
Posted On:
30 DEC 2022 8:39PM by PIB Thiruvananthpuram
രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതി കൂടുതല്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതവും വികസനോന്മുഖവുമാക്കുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ഇഛാശക്തിക്ക് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളുടെ മികച്ച അനുബന്ധമാണ് വിദ്യാഭ്യാസ മന്ത്രാലയം 2022ലും എഴുതിച്ചേര്‍ത്തത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തസ്സത്തയോട് അത് കൃത്യമായി നീതി പുലര്‍ത്തുന്നു. സമഗ്ര ശിക്ഷാ പദ്ധതി ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ശുപാര്‍ശകളുമായി യോജിപ്പിച്ചിരിക്കുന്നു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ (പി എം- ശ്രീ) യോജനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പിഎം ശ്രീക്കു കീഴില്‍ ഇന്ത്യയിലുടനീളമുള്ള 14,500 സ്‌കൂളുകളുടെ വികസനത്തിനും നവീകരണത്തിനും മുന്‍ഗണന. സജീവ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള 10.85 ലക്ഷം വിദ്യാര്‍ത്ഥികളെ വിദ്യാഞ്ജലി പരിപാടി വിജയകരമായി സ്വാധീനിക്കുന്നു
സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ പദ്ധതി, പ്രീ-സ്‌കൂള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വ്യാപിച്ചുകിടക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ വിപുലമായ പരിപാടിയാണ്. ഇതു സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഒരു തുടര്‍ച്ചയായി കണക്കാക്കുന്നു. കൂടാതെ വിദ്യാഭ്യാസത്തിനായുള്ള സുസ്ഥിര വികസന ലക്ഷ്യത്തിന് അനുസൃതവുമാണ്. സമഗ്ര ശിക്ഷാ സ്‌കീം ദേശീയ വിദ്യാഭ്യാസ നയം: 2020ന്റെ ശുപാര്‍ശകളുമായി യോജിപ്പിച്ച് 2021-22 മുതല്‍ 2025-26 വരെ നീട്ടി.
ഐസിടി, സ്മാര്‍ട്ട് ക്ലാസ് അംഗീകാരങ്ങള്‍: സമഗ്ര ശിക്ഷാ പദ്ധതിയുടെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യാ (ഐസിടി) ഘടകത്തിന് കീഴില്‍, പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ പുസ്തകങ്ങള്‍ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തുകൊണ്ട് കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരതയും കമ്പ്യൂട്ടര്‍ പ്രാപ്തമാക്കിയ പഠനവും നല്‍കുന്നു. ഹാര്‍ഡ്വെയര്‍, വിദ്യാഭ്യാസ സോഫ്റ്റ്വെയര്‍, ഇ-ഉള്ളടക്കം എന്നിവയ്ക്കുള്ള പിന്തുണ ഉള്‍പ്പെടെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്റൂമുകളും ഐസിടി ലാബുകളും സ്ഥാപിക്കുന്നതിനെ ഇത് പിന്തുണയ്ക്കുന്നു. 6 മുതല്‍ 12 വരെ ക്ലാസുകളുള്ള എല്ലാ ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂളുകളും ഇത് ഉള്‍ക്കൊള്ളുന്നു. 2022 നവംബര്‍ വരെ രാജ്യത്തുടനീളമുള്ള 1,20,614 സ്‌കൂളുകളില്‍ ഐസിടി ലാബുകളും 82,120 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും അനുവദിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ വിവിധ പദങ്ങളുടെ ഗ്ലോസറിയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ പദങ്ങളുടെയും സമാഹാരവുമായ ശിക്ഷാ ശബ്ദകോശം പുറത്തിറക്കി.
ഒരു സമഗ്ര ശിക്ഷാ ചട്ടക്കൂട് പുറപ്പെടുവിച്ചു, ഇത് ഓരോ ഘടകത്തിനും പ്രധാന പ്രകടന സൂചകങ്ങളും സമഗ്ര ശിക്ഷയുടെ ഓരോ ഘടകവും നടപ്പാക്കുന്നതിന്റെ ഭൗതികവും സാമ്പത്തികവുമായ വിശദാംശങ്ങളും നല്‍കുന്നു.
444531 സ്‌കൂളുകള്‍ ഫിറ്റ് ഇന്ത്യ ഫ്‌ളാഗ് നല്‍കി, 43074 സ്‌കൂളുകള്‍ ത്രീ സ്റ്റാര്‍ റേറ്റിംഗിനായി അപേക്ഷിച്ചു, 13008 സ്‌കൂളുകള്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗിനായി അപേക്ഷിച്ചു.
2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 15 വരെ നാലാമത്തെ ഫിറ്റ് ഇന്ത്യ സ്‌കൂള്‍ വാരം ആഘോഷിക്കുന്നു. 2022 ഡിസംബര്‍ 19 വരെ മൊത്തം 1,17,844 വിദ്യാര്‍ത്ഥികള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
സ്‌കൂളുകള്‍ക്കായുള്ള ഫിറ്റ് ഇന്ത്യ ക്വിസ് 2022 ഫിറ്റ് ഇന്ത്യ ടീം ആരംഭിച്ചു. ഇതില്‍ 2022-ല്‍ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള 42,490 സ്‌കൂളുകളില്‍ നിന്ന് 1,74,473 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സമഗ്ര വിദ്യാഭ്യാസത്തിനായുള്ള സഹായ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചു.
സ്‌കൂളുകള്‍ക്കായുള്ള ഒരു വൈകല്യ സ്‌ക്രീനിംഗ് ചെക്ക്ലിസ്റ്റും 2022 ശിക്ഷക് പര്‍വ് സമയത്ത് സ്‌കൂളുകള്‍ക്കായി പ്രശാസ്റ്റ് - പ്രീ അസസ്മെന്റ് ഹോളിസ്റ്റിക് സ്‌ക്രീനിംഗ് ടൂള്‍- എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പും പുറത്തിറക്കി.
2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഷെഡ്യൂള്‍, ജനറല്‍ സ്‌കൂളുകളിലെ സ്പെഷ്യല്‍ അദ്ധ്യാപകര്‍ക്ക്, അതായത് പ്രൈമറി തലത്തില്‍ ചേരുന്ന വികലാംഗരായ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സ്പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചറും അപ്പര്‍ പ്രൈമറിയില്‍ എന്റോള്‍ ചെയ്ത വികലാംഗരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സ്പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചറും എന്ന നിലയില്‍ ഭേദഗതി വരുത്തി.
പട്ടികവിഭാഗം, ഒബിസി, ന്യൂനപക്ഷങ്ങള്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള സമഗ്ര ശിക്ഷയ്ക്ക് കീഴിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് കെജിബിവി. സമഗ്ര ശിക്ഷയ്ക്ക് കീഴില്‍, അപ്പര്‍ പ്രൈമറി തലത്തില്‍ നിലവിലുള്ള കെജിബിവികളും സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ ഗേള്‍സ് ഹോസ്റ്റലുകളും സീനിയര്‍ സെക്കണ്ടറി തലം വരെ സാധ്യമാകുന്ന തരത്തില്‍ അപ്ഗ്രേഡ്/കണ്‍വേര്‍ജ് ചെയ്യാന്‍ വ്യവസ്ഥ ചെയ്തു.
മൂന്ന് വര്‍ഷ കാലയളവിലേക്കായി III, V, VIII, X ക്ലാസുകള്‍ ലക്ഷ്യമിട്ടുള്ള സാമ്പിള്‍ അടിസ്ഥാനമാക്കിയുള്ള നാഷണല്‍ അച്ചീവ്മെന്റ് സര്‍വേയുടെ ഒരു പരിപാടി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുന്നു.
2021 നവംബര്‍ 12-ന് നടന്ന ദേശീയ അച്ചീവ്‌മെന്റ് സര്‍വേയില്‍ 2021ല്‍ ഗ്രാമീണ, നഗര മേഖലകളില്‍ നിന്നുള്ള 1.18 ലക്ഷം സ്‌കൂളുകളിലെ ഏകദേശം 34,01,158 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സര്‍വേ 2021നുള്ള ദേശീയ, സംസ്ഥാന, കേന്ദ്രഭരണ പ്രദേശി, ജില്ലാ റിപ്പോര്‍ട്ടുകള്‍ 2022 മെയ് 25നു പുറത്തിറക്കി. ഇത് http://nas.gov.in ല്‍ ലഭ്യമാണ്.
കൂടാതെ, 2022ന് ജൂലൈ 27നു ശേഷമുള്ള സര്‍വേ ഇടപെടലുകളെക്കുറിച്ചുള്ള ദേശീയതല ശില്‍പശാല എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എസ്ഇആര്‍ടിഇ,ഡയറ്റ്‌സ്,എന്‍സിഇആര്‍ടി എന്നിവയുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തി. 2021 സര്‍വേ വിവരങ്ങള്‍ അടിസ്ഥാനമാക്കി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ആസൂത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ദീര്‍ഘകാല, മധ്യകാല, ഹ്രസ്വകാല ഇടപെടലുകള്‍ വികസിപ്പിക്കുന്നതില്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റുകളെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ, എന്‍സിഇആര്‍ടി രാജ്യത്തുടനീളമുള്ള പല സ്ഥലങ്ങളിലും സര്‍വേയ്ക്കു ശേഷമുള്ള മേഖലാ ശില്‍പശാലകള്‍ നടത്തി. സര്‍വേ പ്രകാരം തിരിച്ചറിഞ്ഞ പഠന വിടവുകള്‍ നികത്തുന്നതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
--ND--
(Release ID: 1890295)
Visitor Counter : 255