നിയമ, നീതി മന്ത്രാലയം
വർഷാന്ത്യ അവലോകനം 2022: നിയമനിർമ്മാണ കാര്യ വകുപ്പ്
Posted On:
29 DEC 2022 2:06PM by PIB Thiruvananthpuram
നേട്ടങ്ങൾ
· നിയമനിർമ്മാണ കാര്യ വകുപ്പ്, 2022 ജനുവരി 1 മുതൽ 2022 ഡിസംബർ 5 വരെയുള്ള കാലയളവിൽ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുമായി കൂടിയാലോചിച്ച്, ബില്ലുകൾ / ഓർഡിനൻസുകൾ എന്നിവ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനോ / വിജ്ഞാപനം ചെയ്യുന്നതിനോ വേണ്ടി തയ്യാറാക്കിയ 78 കുറിപ്പുകൾ പരിശോധിച്ചു. ഈ കാലയളവിൽ നിയമനിർമ്മാണത്തിനുള്ള 19 ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനായി അയച്ചു.
· പാർലമെന്റിന്റെ പരിഗണനയിലിരിക്കുന്നതോ 2022 ജനുവരി 1 മുതൽ 2022 നവംബർ 28 വരെയുള്ള കാലയളവിൽ അവതരിപ്പിച്ചതോ ആയ ബില്ലുകളിൽ 17 എണ്ണം നിയമങ്ങളായി.
· മേൽപ്പറഞ്ഞ കാലയളവിൽ ഭരണഘടനയുടെ അനുച്ഛേദം 240 പ്രകാരം 5 ചട്ടങ്ങൾ രാഷ്ട്രപതി വിജ്ഞാപനം ചെയ്തു.
· 2022 ജനുവരി മുതൽ 28 നവംബർ 2022 വരെയുള്ള കാലയളവിൽ, പ്രസ്തുത വകുപ്പ് സൂക്ഷ്മമായി പരിശോധിച്ച ചട്ടങ്ങൾ, വ്യവസ്ഥകൾ, ഉത്തരവുകൾ, വിജ്ഞാപനങ്ങൾ തുടങ്ങിയവയുടെ എണ്ണം 2098 ആണ്.
· ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലെജിസ്ലേറ്റീവ് ഡ്രാഫ്റ്റിംഗ് ആൻഡ് റിസേർച്ച് (ILDR) - ILDR ഓരോ വർഷവും നിയമനിർമ്മാണ കരട് തയ്യാറാക്കുന്നതിനുള്ള ഒരു അടിസ്ഥാന കോഴ്സും ഒരു അപ്പ്രീസിയേഷൻ കോഴ്സും നടത്തി വരുന്നു. കോഴ്സുകൾ താഴെ പറയുന്നു:
i. അടിസ്ഥാന കോഴ്‌സ് മൂന്ന് മാസം ദൈർഘ്യമുള്ളതും സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മധ്യ നിര ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ളതുമാണ്;
ii. കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ/വകുപ്പുകൾ/അനുബന്ധ ഓഫീസുകൾ/സബ്-ഓർഡിനേറ്റ് ഓഫീസുകൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ മധ്യ നിര ഉദ്യോഗസ്ഥർക്കായി നടത്തുന്ന പതിനഞ്ച് ദിവസത്തെ കോഴ്സ് ആണ് അപ്പ്രീസിയേഷൻ കോഴ്സ്
iii. നിയമവിദ്യാർത്ഥികൾക്കുള്ള സന്നദ്ധ പരിശീലന പദ്ധതി.
· 2022 ഓഗസ്റ്റ് 16 മുതൽ 2022 സെപ്തംബർ 15 വരെ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർക്കും സംസ്ഥാന നിയമസഭകളിലെ ഉദ്യോഗസ്ഥർക്കുമായി നിയമനിർമ്മാണ കരട് തയ്യാറാക്കുന്നതിനുള്ള ഒരു മാസത്തെ പരിശീലന കോഴ്‌സ് സംഘടിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
RRTN/SKY
****
(Release ID: 1889727)
Visitor Counter : 163