വിനോദസഞ്ചാര മന്ത്രാലയം
വർഷാന്ത്യ അവലോകനം: ടൂറിസം മന്ത്രാലയം - 2022
Posted On:
22 DEC 2022 3:22PM by PIB Thiruvananthpuram
പ്രധാന നേട്ടങ്ങൾ
• ഇന്ത്യയുടെ G20 അധ്യക്ഷ കാലയളവിൽ, രാജ്യത്തു 55 സ്ഥലങ്ങളിലായി 200-ലധികം യോഗങ്ങൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 4 യോഗങ്ങൾ നടത്തുന്നത് കേന്ദ്ര ടൂറിസം മന്ത്രാലയം ആണ്. കൂടാതെ, ടൂറിസം മന്ത്രാലയം അതിന്റെ വിവിധ ആഭ്യന്തര ഓഫീസുകളിലൂടെയും ഐടിഡിസിയിലൂടെയും ടാക്‌സി/ക്യാബ് ഡ്രൈവർമാർ, ഹോട്ടൽ ഫ്രണ്ട്‌ലൈൻ സ്റ്റാഫ്, ടൂറിസ്റ്റ് ഗൈഡുകൾ തുടങ്ങി ടൂറിസം പങ്കാളികൾക്കായി നൈപുണ്യ പരിശീലനവും ബോധവൽക്കരണ പരിപാടികളും നടത്തുന്നു. നൈപുണ്യ പരിശീലന പരിപാടികളിൽ ജോലിസ്ഥലത്തെ പെരുമാറ്റ മര്യാദകൾ, വ്യക്തിഗത ശുചിത്വം , കോവിഡ് പ്രോട്ടോക്കോൾ, വിദേശ ഭാഷ പഠനം എന്നിവ ഉൾപ്പെടുന്നു. രാജ്യമെമ്പാടും ജി 20 യോഗ വേദികളിൽ ഇതുവരെ 2000-ലധികം ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.
• ടൂറിസം മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന്റെയും ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിന്റെയും (ബിപിആർ&ഡി) ഏകോപനത്തിൽ, യൂണിഫോം ടൂറിസ്റ്റ് പോലീസ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസ് വകുപ്പ് ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ (ഡിജിമാർ / ഐജിമാർ) ദേശീയ സമ്മേളനം 2022 ഒക്ടോബർ 19-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ചു.
• ദേശീയ ഡിജിറ്റൽ ടൂറിസം മിഷൻ (NDTM) ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മാതൃകയിൽ, ടൂറിസം മേഖലയിലെ പങ്കാളികളെ ഡിജിറ്റലായി ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
• RCS UDAN-3 ടൂറിസത്തിന് കീഴിൽ, ഇതുവരെ 31 ടൂറിസം റൂട്ടുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 28 പുതിയ ടൂറിസം റൂട്ടുകൾ ഉൾപ്പെടുത്തുന്നതിന് ടൂറിസം മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്; അതിനാൽ, ആകെ അംഗീകൃത ടൂറിസം ആർസിഎസ് എയർ റൂട്ടുകളുടെ എണ്ണം ഇപ്പോൾ 59 ആണ്.
• രാജ്യത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി 2022 സെപ്റ്റംബർ 18 മുതൽ 20 വരെ ഹിമാചൽ പ്രദേശിലെ ധർമശാലയിൽ സംസ്ഥാന ടൂറിസം മന്ത്രിമാരുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ചു.
•ടൂറിസം മന്ത്രാലയം, യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (UNEP), റെസ്‌പോൺസിബിൾ ടൂറിസം സൊസൈറ്റി ഓഫ് ഇന്ത്യ (RTSOI) എന്നിവയുടെ പങ്കാളിത്തത്തോടെ സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള ദേശീയ ഉച്ചകോടി ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു.
• രാജ്യത്തുടനീളമുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയം അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡുമായി (AAAL) 2022 ഫെബ്രുവരി 17-ന് ന്യൂഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
•ഇന്ത്യൻ ടൂറിസത്തിന്റെ യുവ അംബാസഡർമാരെ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി 'യുവ ടൂറിസം ക്ലബ്ബുകൾ' സ്ഥാപിക്കുന്നതിന് ടൂറിസം മന്ത്രാലയം തുടക്കമിട്ടു. യുവ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ എല്ലാ അഫിലിയേറ്റഡ് സ്‌കൂളുകൾക്കും നിർദ്ദേശം നൽകി.
• നിധി (NIDHI ): ഹോസ്പിറ്റാലിറ്റി & ടൂറിസം മേഖലയ്ക്കായി ഡിജിറ്റലൈസേഷൻ സുഗമമാക്കുന്നതിനും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിനുമായി ടൂറിസം മന്ത്രാലയം നാഷണൽ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി (അല്ലെങ്കിൽ NIDHI) എന്ന ഒരു സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനത്തിന് രൂപം നൽകി.
• കോവിഡ് ബാധിത ടൂറിസം സേവന മേഖലയ്‌ക്കായുള്ള വായ്പ ഗ്യാരന്റി പദ്ധതിക്ക് (LGSCATSS) കീഴിൽ, ടൂറിസം മേഖലയിലെ ആളുകൾക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനും കോവിഡ് പ്രതികൂലമായി ബാധിച്ച ബിസിനസ്സുകൾ പുനരാരംഭിക്കുന്നതിനും പ്രവർത്തന മൂലധനം/വ്യക്തിഗത വായ്പകൾ നൽകും. ടൂറിസം മന്ത്രാലയം അംഗീകരിച്ച 10,700 പ്രാദേശിക തല ടൂറിസ്റ്റ് ഗൈഡുകൾക്കും സംസ്ഥാന ഗവൺമെന്റുകൾ / കേന്ദ്ര ഭരണ പ്രദേശം അംഗീകരിച്ച ടൂറിസ്റ്റ് ഗൈഡുകൾക്കും ടൂറിസം മന്ത്രാലയം അംഗീകരിച്ച ഏകദേശം 1,000 ട്രാവൽ ആൻഡ് ടൂറിസം പങ്കാളികൾക്കും (ടിടിഎസ്) ഈ പദ്ധതി പ്രയോജനം ചെയ്യും.
• വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി, കേന്ദ്ര ഗവൺമെന്റ് ആദ്യമായി 5 ലക്ഷം ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 31.03.2022 വരെയോ അല്ലെങ്കിൽ 5 ലക്ഷം സൗജന്യ വിസകൾ നൽകുന്നത് വരെയോ, ഏതാണ് ആദ്യം അതുവരെ, വിദേശ പൗരന്മാരായ വിനോദസഞ്ചാരികൾക്ക് ഇന്ത്യ സന്ദർശിക്കാൻ അവസരം ലഭിക്കും.ഒരു വിനോദസഞ്ചാരിക്ക് ഒരു പ്രാവശ്യം മാത്രമാണ് ആനുകൂല്യം ലഭ്യമായിരുന്നത്
• അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങൾ വീണ്ടും തുറന്നതിന് ശേഷം രാജ്യത്തേക്ക് വിദേശ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നതിനായി ടൂറിസം മന്ത്രാലയം പുതിയ ഇൻക്രെഡിബിൾ ഇന്ത്യ ബ്രാൻഡ് ചലച്ചിത്രങ്ങൾ തയ്യാറാക്കി.
• ഇന്ത്യൻ യാത്രാ വ്യവസായത്തിലെ നേട്ടങ്ങൾക്കായി ടൂറിസം മന്ത്രാലയം 2022 സെപ്റ്റംബർ 27-ന് ദേശീയ ടൂറിസം അവാർഡ് ചടങ്ങ് സംഘടിപ്പിച്ചു. 2018-19 ലെ വ്യവസായത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന 81 അവാർഡുകൾ ഈ വർഷം നൽകി. ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറാണ് അവാർഡുകൾ വിതരണം ചെയ്തത്.
• രാജ്യത്തെ വിവിധ പ്രദേശങ്ങളെ ലോകമെമ്പാടുമുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള ഉത്സവങ്ങൾ,പരിപാടികൾ തത്സമയ ചടങ്ങുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ സംരംഭമായ 'ഉത്സവ് പോർട്ടൽ' ടൂറിസം മന്ത്രാലയം ആരംഭിച്ചു.
ബന്ധപ്പെട്ട ലിങ്കുകൾ :
https://www.pib.gov.in/PressReleasePage.aspx?PRID=1869257
https://www.pib.gov.in/PressReleasePage.aspx?PRID=1877003
https://www.pib.gov.in/PressReleasePage.aspx?PRID=1860161
https://www.pib.gov.in/PressReleasePage.aspx?PRID=1860974
https://pib.gov.in/PressReleasePage.aspx?PRID=1824684
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
SKY
(Release ID: 1889719)
Visitor Counter : 181