സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

പൊതു സേവന പ്രക്ഷേപണത്തിനുള്ള പ്രധാന ഉത്തേജനം: 2025-26 വരെ 2,539.61 കോടി രൂപ അടങ്കലുള്ള കേന്ദ്ര മേഖലയിലെ ‘ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (ബിൻഡ്)’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നൽകി.


രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ആളുകളെ ഉൾക്കൊള്ളുന്നതിനായി ആകാശവാണിയുടെ എഫ്എം കവറേജ് വർദ്ധിപ്പിക്കും

8 ലക്ഷം ഡി ഡി സൗജന്യ ഡിഷ് DTH സെറ്റ് ടോപ്പ് ബോക്സുകൾ (ഡി ടി ബി കൾ ) വിദൂര, ആദിവാസി, ഇടതുതീവ്രവാദ ബാധിത മേഖലകൾ , അതിർത്തി പ്രദേശങ്ങൾ, അഭിലാഷ ജില്ലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക്‌ വിതരണം ചെയ്യും.

Posted On: 04 JAN 2023 4:07PM by PIB Thiruvananthpuram

പ്രസാർ ഭാരതിയുടെ  (ആകാശവാണിയുടെയും , ദൂരദര്ശന്റെയും ) അടിസ്ഥാന സൗകര്യ വികസനത്തിന് 2,539.61 കോടി രൂപ ചെലവിൽ കേന്ദ്രമേഖലാ പദ്ധതിയായ “ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ്” (ബിൻഡ്) സംബന്ധിച്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശത്തിന് സാമ്പത്തിക കാര്യങ്ങളുടെ കേന്ദ്ര മന്ത്രിസഭാസമിതി  അംഗീകാരം നൽകി. മന്ത്രാലയത്തിന്റെ "ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് വികസന" പദ്ധതി പ്രസാർ ഭാരതിയുടെ പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും നവീകരണവും, ഉള്ളടക്ക വികസനം, സിവിൽ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സാമ്പത്തിക സഹായം നൽകുന്നതിനുള്ള സംവിധാനമാണ് 

ദൂരദർശൻ, ആകാശവാണി എന്നിവയിലൂടെ രാജ്യത്തെ വിദൂര പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിവരങ്ങൾ, വിദ്യാഭ്യാസം, വിനോദം, ഇടപഴകൽ എന്നിവയുടെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ്  പ്രസാർ ഭാരതി. കോവിഡ് മഹാമാരിയുടെ  വേളയിൽ  പൊതുജനാരോഗ്യ സന്ദേശങ്ങളും അവബോധവും നൽകുന്നതിലും, പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിലും  പ്രസാർ ഭാരതി ഒരു സുപ്രധാന പങ്ക് വഹിച്ചു.

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ  ഇടതുതീവ്രവാദ ബാധിത മേഖലകൾ, അതിർത്തി, തന്ത്രപ്രധാന മേഖലകൾ എന്നിവയുൾപ്പെടെ  വ്യാപനം വിപുലമാക്കുകയും പ്രേക്ഷകർക്ക്  ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നൽകുകയും ചെയ്യുന്ന   വലിയ നവീകരണം ഏറ്റെടുക്കാൻ BIND സ്കീം പൊതു സേവന പ്രക്ഷേപണ സംവിധാനത്തെ  പ്രാപ്തമാക്കും. പദ്ധതിയുടെ  മറ്റൊരു പ്രധാന മുൻഗണനാ മേഖല ആഭ്യന്തരവും അന്തർദേശീയവുമായ പ്രേക്ഷകർക്കായി ഉയർന്ന നിലവാരമുള്ള ഉള്ളടക്കം വികസിപ്പിക്കുകയും കൂടുതൽ ചാനലുകൾ ഉൾക്കൊള്ളുന്നതിനായി ഡിടിഎച്ച് പ്ലാറ്റ്‌ഫോമിന്റെ ശേഷി ഉയർത്തി  വൈവിധ്യമാർന്ന ഉള്ളടക്കത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. ഒബി വാനുകൾ വാങ്ങുക, ദൂരദർശൻ, ആകാശവാണി സ്റ്റുഡിയോകളുടെ ഡിജിറ്റൽ നവീകരണം എന്നിവയും അവയെ ഹൈ  ഡെഫിനിഷൻ  ആക്കുന്നതും പദ്ധതിയുടെ ഭാഗമായി നടക്കും.

നിലവിൽ, ദൂരദർശൻ 28 പ്രാദേശിക ചാനലുകൾ ഉൾപ്പെടെ 36 ടിവി ചാനലുകളും ആകാശവാണി 500 ലധികം പ്രക്ഷേപണ കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്നു. ഈ പദ്ധതി രാജ്യത്തെ ആകാശവാണിയുടെ എഫ് എം  ട്രാൻസ്മിറ്ററുകളുടെ കവറേജ് യഥാക്രമം 59%, 68% എന്നിവയിൽ നിന്ന് ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം അനുസരിച്ച് 66% ആയും ജനസംഖ്യ അനുസരിച്ച് 80% ആയും വർദ്ധിപ്പിക്കും. വിദൂര, ആദിവാസി, ഇടതുതീവ്രവാദ ബാധിത മേഖലകൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  താമസിക്കുന്നവർക്ക്‌   8 ലക്ഷത്തിലധികം ഡിഡി സൗജന്യ ഡിഷ് എസ്ടിബികൾ സൗജന്യമായി വിതരണം ചെയ്യാനും പദ്ധതി വിഭാവനം ചെയ്യുന്നു.

പൊതു പ്രക്ഷേപണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് പുറമേ, പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും വർദ്ധനയ്ക്കും വേണ്ടിയുള്ള പ്രോജക്റ്റിന്, പ്രക്ഷേപണ ഉപകരണങ്ങളുടെ വിതരണവും ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട നിർമ്മാണവും സേവനങ്ങളും വഴി പരോക്ഷമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുമുണ്ട്. ടിവി/റേഡിയോ പരിപാടികളുടെ നിർമ്മാണം , പ്രക്ഷേപണം , അനുബന്ധ മാധ്യമ സംബന്ധിയായ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്ക ഉൽപ്പാദന മേഖലയിൽ വ്യത്യസ്ത മാധ്യമ മേഖലകളിൽ വൈവിധ്യമാർന്ന അനുഭവപരിചയമുള്ള വ്യക്തികൾക്ക് പരോക്ഷമായി തൊഴിൽ നൽകാനുള്ള സാധ്യതയാണ്   ആകാശവാണിക്കും ദൂരദർശനും വേണ്ടിയുള്ള  ഉള്ളടക്ക നിർമ്മാണവും ഉള്ളടക്ക നവീകരണവും. കൂടാതെ, ഡിഡി ഫ്രീ ഡിഷിന്റെ വ്യാപനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി ഡിഡി ഫ്രീ ഡിഷ് ഡിടിഎച്ച് ബോക്സുകളുടെ നിർമ്മാണത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു  തുടർച്ചയായ പ്രക്രിയയായ  ദൂരദർശൻ, ആകാശവാണി (പ്രസാർ ഭാരതി) അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വികസനം, നവീകരണം, ശക്തിപ്പെടുത്തൽ എന്നിവയ്ക്കുള്ള പ്രതിബദ്ധത കേന്ദ്ര  ഗവൺമെന്റ് ആവർത്തിക്കുന്നു.

--ND--

 (Release ID: 1888556) Visitor Counter : 204