ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കേന്ദ്രമന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും.
Posted On:
04 JAN 2023 2:26PM by PIB Thiruvananthpuram
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ പർഷോത്തം രൂപാല 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ (എംവിയു) നാളെ (ജനുവരി 5ന് ) തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മൂന്ന് മണിക്കാണ് പരിപാടി. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ കന്നുകാലികളെ വളർത്തുന്നവർക്കും മൃഗ ഉടമകൾക്കുമായി കേന്ദ്രീകൃത കോൾ സെന്റർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീമതി. ജെ.ചിഞ്ചു റാണി അധ്യക്ഷത വഹിക്കും.
1962 എന്ന ടോൾ ഫ്രീ നമ്പറുള്ള കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് ഈ എംവിയുകൾ പ്രവർത്തിക്കുക. കന്നുകാലികളെ വളർത്തുന്നവർ/ മൃഗ ഉടമകൾ എന്നിവരിൽ നിന്ന് ഇതിൽ കോളുകൾ ലഭിക്കും. മൃഗഡോക്ടർ കേസുകൾ അടിയന്തര സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഇവയ്ക്ക് മുൻഗണന നൽകുകയും അടുത്തുള്ള എംവിയുവിലേക്ക് കൈമാറുകയും ചെയ്യും.
സംസ്ഥാനം വിവിധ ജില്ലകളിലായി 50 എംവിയു വിന്യസിക്കുന്നുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോളിന്റെ (എൽഎച്ച് ആൻഡ് ഡിസി) ഭാഗമായാണ് എംവിയുകളുടെ ഉദ്ഘാടനം. 1 ലക്ഷം കന്നുകാലിൾക്ക് 1 എംവിയു എന്ന വിധത്തിൽ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ വെറ്റിനറി ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിന് സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ പദ്ധതി സാമ്പത്തിക സഹായം നൽകുന്നു. എംവിയുകൾ രോഗനിർണ്ണയ ചികിത്സ, വാക്സിനേഷൻ, കൃത്രിമ ബീജസങ്കലനം, ചെറിയ ശസ്ത്രക്രിയാ ഇടപെടലുകൾ സേവനങ്ങൾ തുടങ്ങിയവ കർഷകർക്ക് / മൃഗ ഉടമകൾക്ക് അവരുടെ വീട്ടിൽ എത്തിക്കും .
നടപ്പുസാമ്പത്തിക വർഷത്തിൽ കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് (ഡി എ എച് ഡി) രാജ്യത്തുടനീളം ഇതുവരെ 4332 MVU-കൾ അനുവദിച്ചിട്ടുണ്ട്.
ഡോ ശശി തരൂർ എംപി, ശ്രീ ബിനോയ് വിശ്വം എംപി, ശ്രീ എ എ റഹീം എംപി, ശ്രീമതി പി ടി ഉഷ എംപി, ശ്രീ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സുരേഷ് കുമാർ ഡി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
--ns--
(Release ID: 1888525)