പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
വർഷാന്ത്യ അവലോകനം - പെൻഷൻ, പെൻഷനേഴ്സ് ക്ഷേമ വകുപ്പ് - 2022
Posted On:
29 DEC 2022 9:35AM by PIB Thiruvananthpuram
ശ്രദ്ധേയമായ നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ
1. രാജ്യവ്യാപകമായി നടത്തിയ ഡിഎൽസി കാമ്പയിനിലൂടെ 30 ലക്ഷം പെൻഷൻകാർക്ക് പ്രയോജനം ലഭിച്ചു - 37 നഗരങ്ങളിലെ പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരുടെ 'ജീവിതം സുഗമമാക്കുന്നതിന്' ഈ വകുപ്പ് 2022 നവംബർ 1 മുതൽ 30 വരെ രാജ്യവ്യാപകമായി ഒരു കാമ്പയിൻ ആരംഭിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് പെൻഷൻകാരും പെൻഷൻ വിതരണം ചെയ്യുന്ന അതോറിറ്റികളും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി)/ഫേസ് ഓതന്റിക്കേഷൻ ടെക്നോളജി ഉപയോഗിക്കുന്നതിന് ഇതിലൂടെ അവബോധം നൽകി. 2022 നവംബർ 30 വരെ, മൊത്തം 30.85 ലക്ഷം കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർ DLC വിജയകരമായി ഉപയോഗിച്ചു, അതിൽ 2.88 ലക്ഷം സർട്ടിഫിക്കറ്റ് ഫെയ്സ് ഓതന്റിഫിക്കേഷനിലൂടെയാണ് സൃഷ്ടിച്ചത്.
2. 2020, 2021, 2022 വർഷത്തേക്കുള്ള അനുഭവ് അവാർഡുകൾ 2022 ഒക്ടോബർ 18-ന്, 15 അവാർഡ് ജേതാക്കൾക്ക് പെൻഷൻ വകുപ്പ് സഹമന്ത്രിഡോ. ജിതേന്ദ്ര സിംഗ് സമ്മാനിച്ചു
3. അനുഭവ് അവാർഡ് ജേതാക്കളുടെ പ്രഭാഷണം വെബിനാർ പരമ്പരയിലൂടെ നൽകിക്കൊണ്ട് മികച്ച പ്രവർത്തനങ്ങളുടെ വ്യാപനം - ബന്ധപ്പെട്ട പങ്കാളികളുമായും മന്ത്രാലയങ്ങൾ/വകുപ്പുകൾ/ സംഘടനകൾ എന്നിവയുമായും അനുഭവം പങ്കിടുന്നതിന് 2022 നവംബർ 22 മുതൽ ഈ വകുപ്പ് “അനുഭവ് അവാർഡ് സ്‌പീക്ക്” എന്നപേരിൽ രാജ്യവ്യാപകമായി ഒരു വെബിനാർ പരമ്പര ആരംഭിച്ചു.
അനുഭവ് പോർട്ടലിൽ സ്വന്തം അനുഭവങ്ങൾ ചേർക്കുന്നതിന് വിരമിക്കുന്ന ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനും/അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും രണ്ട് അനുഭവ് അവാർഡ് ജേതാക്കളെ പ്രഭാഷകരായി വെബിനാർ പരമ്പരയിൽ അവതരിപ്പിക്കും. പ്രതിമാസ അടിസ്ഥാനത്തിൽ വെബിനാറുകൾ നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
4. ഏകജാലക പോർട്ടലായ ഭവിഷ്യ പ്ലാറ്റ്‌ഫോമിലൂടെ വിരമിക്കലിന് ശേഷമുള്ള സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ എസ്ബിഐയുമായും മറ്റ് ബാങ്കുകളുമായും സഹകരിച്ച് 2022 ഒക്ടോബറിൽ സംയോജിത പെൻഷനേഴ്‌സ് പോർട്ടൽ ആരംഭിച്ചു.ഇത് 11 ലക്ഷം പെൻഷൻകാർക്ക് പ്രയോജനം നൽകും.പെൻഷൻകാരുടെ എളുപ്പത്തിനായി പെൻഷൻ വിതരണം ചെയ്യുന്ന 17 ബാങ്കുകളും ഈ പോർട്ടലുമായി സംയോജിപ്പിക്കും.
5. NeSDA- 2021 റാങ്കിംഗ് പ്രകാരം കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള മികച്ച പോർട്ടലുകളിൽ ഭവിഷ്യ മൂന്നാം സ്ഥാനത്തെത്തി.
പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കാലതാമസം നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും വിരമിക്കുന്ന ജീവനക്കാരെയും ഭരണ അധികാരികളെയും സഹായിക്കുന്ന ഒരു വെബ് അധിഷ്ഠിത പെൻഷൻ പേയ്‌മെന്റ് ട്രാക്കിംഗ് സംവിധാനമാണ് ഭവിഷ്യ. 01.12.2022 ലെ കണക്കനുസരിച്ച്, 97 മന്ത്രാലയങ്ങൾ/വകുപ്പുകൾ/ ഉന്നത അധികാര കേന്ദ്രങ്ങളിലും 7920 DDO-കൾ വഴി 817 അറ്റാച്ച്ഡ് ഓഫീസുകളിലും ഭവിഷ്യ പ്രവർത്തിക്കുന്നു. കൂടാതെ, ഈ ആപ്ലിക്കേഷൻ ഇതുവരെ 1,80,000-ലധികം പിപിഒകൾ നൽകിയിട്ടുണ്ട്.
6. പ്രത്യേക കാമ്പയിൻ 2.0-ന് കീഴിലുള്ള നേട്ടങ്ങൾ - പെൻഷൻകാരുടെ തീർപ്പുകൽപ്പിക്കാത്ത 4200 പരാതികൾ വകുപ്പ് പരിഹരിച്ചു. 6559 ഫയലുകൾ അവലോകനം ചെയ്യുകയും ഇതിൽ 3578 ഫയലുകൾ നീക്കം ചെയ്യുകയും ചെയ്തു. നടപടി പൂർത്തിയാക്കിയ ആകെ 3836 ഇ-ഫയലുകൾ അടച്ചു.
7. പെൻഷൻ അദാലത്ത് - പെൻഷൻ അദാലത്തുകൾ2022 മേയ് 5 ന് രാജ്യത്തുടനീളം മന്ത്രാലയങ്ങളിലോ/വകുപ്പുകളിലോ ഒറ്റ ദിവസം നടത്തി. പെൻഷൻകാരുടെ പരാതി പരിഹാര നടപടികളിൽ രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതായിരുന്നു ഇത്.
(Release ID: 1888364)
Visitor Counter : 132