ഗ്രാമീണ വികസന മന്ത്രാലയം
വർഷാന്ത്യ അവലോകനം 2022
കേന്ദ്ര ഭൂവിഭവ വകുപ്പ്
Posted On:
22 DEC 2022 9:15AM by PIB Thiruvananthpuram
രാജ്യത്തെ 94% ഗ്രാമങ്ങളിലെ ഭൂരേഖകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള ഭൂവിഭവ വകുപ്പ് വെളിപ്പെടുത്തി. ആകെയുള്ള 6,56,792 ഗ്രാമങ്ങളില്‍ 6,20,166 ഗ്രാമങ്ങളിലെ നടപടികള്‍ പൂര്‍ത്തിയാതായി വര്‍ഷാന്ത്യ പ്രസ്താവനയില്‍ വിശദീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെയും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളുടെയും 93% ഭാഗങ്ങളില്‍ കംപ്യൂട്ടര്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. 4,905 സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ ഈ സംവിധാനം യാഥാര്‍ഥ്യമായി. ആകെ രാജ്യത്ത് 5,254 സബ് റജിസ്ട്രാര്‍ ഓഫീസുകളാണ് ഉള്ളത്. സബ് റജിസ്ട്രാര്‍ ഓഫീസുകളും ഭൂരേഖകളും 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 75 ശതമാനത്തിലേറെ സംയോജിപ്പിച്ചിട്ടുമുണ്ട്. അതിര്‍ത്തികള്‍ വ്യക്തമാക്കിയുള്ള ഡിജിറ്റല്‍ ഭൂരേഖയായ കഡസ്ട്രല്‍ മാപ്പുകള്‍ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങൡലും 70% പ്രദേശത്തും തയ്യാറാക്കിക്കഴിഞ്ഞു. ആകെയുള്ള 1,66,61,435 മാപ്പുകളില്‍ 1,17,33,176 മാപ്പുകളാണ് മാറ്റിയത്.
ഇനിയുമേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഭൂവിഭവ വകുപ്പിനു സാധിച്ച വര്‍ഷമാണു കടന്നുപോയത്. 321 ജില്ലകളില്‍ സമഗ്ര ഭൂവിവര പരിപാലന സംവിധാനം പ്രാവര്‍ത്തികമാക്കി. യുനീക് ലാന്റ് പാര്‍സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (യു.എല്‍. പിന്‍) 24 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുമുണ്ട്. ഭൂമിക്ക് പതിനാലക്ക ആല്‍ഫ-ന്യൂമെറിക് സവിശേഷ തിരിച്ചറിയില്‍ നമ്പര്‍ നല്‍കുന്ന പദ്ധതിയാണ് (യു.എല്‍.പിന്‍). ഇ-കോടതികളെ ഭൂരേഖയുമായും റജിസ്‌ട്രേഷന്‍ വിവരശേഖരവുമായും ബന്ധിപ്പിക്കുന്നതിനുള്ള ആദ്യ പരീക്ഷണം ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഫലപ്രദമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് 24 സംസ്ഥാനങ്ങളില്‍ നടപ്പാക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, ഗോവ, ബിഹാര്‍, ഒഡിഷ, സിക്കിം, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ത്രിപുര, ഛത്തിസ്ഗഢ്, ജമ്മു കശ്മീര്‍, അസം, മധ്യപ്രദേശ്, നാഗാലാന്‍ഡ്, മിസോറാം, തമിഴ്‌നാട്, പഞ്ചാബ്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണു നടപ്പാക്കിയത്.
ഭൂരേഖ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുമായും റജിസ്‌ട്രേഷന്‍ വിവരശേഖരവുമായും ഇ-കോടതി ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ സംയോജിപ്പിക്കുന്നതിന് 26 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബന്ധപ്പെട്ട ഹൈക്കോടതികളില്‍നിന്ന് അനുമതി ലഭിച്ചു. വ്യക്തമായ ഭൂരേഖ കോടതികള്‍ക്കു നേരിട്ടു ലഭ്യമാകുന്നതിലൂടെ കേസുകള്‍ വേഗം തീര്‍പ്പാക്കുന്ന സാഹചര്യമുണ്ടാവുക, ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ കുറച്ചുകൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കപ്പെട്ട ഉടമസ്ഥാവകാശ രേഖകള്‍ 22 ഷെഡ്യൂള്‍ഡ് ഭാഷകളിലേക്കു മൊഴിമാറ്റം നടത്തുന്നതിനുള്ള പ്രവര്‍ത്തനം സി-ഡാക് ഏറ്റെടുത്തു.
പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജനയുടെ നീര്‍ത്തട വികസന ഘടകത്തിനു കീഴില്‍ 29.50 ദശലക്ഷം ഹെക്ടര്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന 6382 പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതാണു വകുപ്പിന്റെ മറ്റൊരു പ്രധാന നേട്ടം. 28 സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍, ലഡാക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4.95 ദശലക്ഷം ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടുന്ന 1110 നീര്‍ത്തട വികസന പദ്ധതികള്‍ക്ക് 2020-21 മുതല്‍ 2025-26 വരെയുള്ള കാലത്തേക്കായി അംഗീകരിക്കപ്പെട്ടു. ഇതിന് 8,134 കോടി രൂപയുടെ കേന്ദ്ര വിഹിതം അനുവദിക്കും.
ജനറിക് ഡോക്യുമെന്റ് റജിസ്‌ട്രേഷന്‍ സംവിധാനം (എന്‍.ഡി.ഡി.ആര്‍.എസ്.) ഒരു രാഷ്ട്രം, ഒറ്റ റജിസ്‌ട്രേഷന്‍ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത് രാജ്യത്താകമാനം ഭൂറജിസ്‌ട്രേഷന് ഒരേ വ്യവസ്ഥ നടപ്പിലാക്കുന്നതിനാണ്. പല സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കിവരികയാണ്. 2022 നവംബറിലെ കണക്കനുസരിച്ച് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതു പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. പഞ്ചാബ്, ആന്‍ഡമാന്‍ നിക്കോബാര്‍, മണിപ്പൂര്‍, ഗോവ, ഝാര്‍ഖണ്ഡ്, മിസോറാം, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ദാദ്ര നഗര്‍ ഹവേലി, ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ത്രിപുര, ലഡാക്ക്, ബിഹാര്‍, അസം, മേഘാലയ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണു നടപ്പാക്കിയത്.
2009-10 മുതല്‍ ഭൂവിഭവ വകുപ്പ് കേന്ദ്ര പദ്ധതിയായ സമഗ്ര നീര്‍ത്തട പരിപാലന പദ്ധതി (ഐ.ഡബ്ല്യു.എം.പി.) നടപ്പാക്കിവരികയാണ്. 2015-16ല്‍ ഇതു പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജനയുടെ ഘടകമായ നീര്‍ത്തട വികസന പദ്ധതിയില്‍ ലയിപ്പിച്ചു. ഭൂമിക്കു നാശം സംഭവിക്കുക, മണ്ണൊലിപ്പ്, ജലക്ഷാമം, കാലാവസ്ഥാപരമായ അനിശ്ചിതത്വങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഫലപ്രദമാണ് ഈ പദ്ധതിയെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷികോല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും ഗ്രാമ പ്രദേശങ്ങളിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനും ഇതുവഴി വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
2014-15നും 2021-22നും ഇടയില്‍ 7.65 ലക്ഷം ജലസംഭരണ കേന്ദ്രങ്ങള്‍ നിര്‍മിക്കപ്പെടുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു. 16.41 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് സംരക്ഷിത ജലസേചനം യാഥാര്‍ഥ്യമാക്കി. 36.34 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതുകൊണ്ട് നേട്ടമുണ്ടായത്. 1.63 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ വനവല്‍ക്കരണമോ പച്ചക്കറി കൃഷിയോ ആരംഭിക്കുന്നതിലേക്കു നയിക്കുകയും ചെയ്തു. ലക്ഷ്യസാക്ഷ്താകരത്തോടെ 2021 മാര്‍ച്ച് 31ന് ഡബ്ല്യു.ഡി.സി. അവസാനിപ്പിച്ചിരുന്നു. എന്നാല്‍ 2021-22 മുതല്‍ 2025-26 വരെയുള്ള കാലത്തേക്ക് ഡബ്ല്യു.ഡി.സി.-പി.എം.കെ.എസ്.വൈ. 2.0 തുടര്‍പദ്ധതിക്കു ഗവണ്‍മെന്റ് അംഗീകാരം നല്‍കി. 4.95 ദശലക്ഷം ഹെക്ടര്‍ ഭൂമി മെച്ചപ്പെടുത്തുന്നതിനുള്ളതാണ് 8,134 കോടി രൂപയുടെ കേന്ദ്ര വിഹിതമുള്ള പദ്ധതി. 28 സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കിവരുന്ന പദ്ധതിക്കായി 2021-22ലും 2022 ഡിസംബര്‍ 12 കണക്കനുസരിച്ച് 2022-23ലുമായി കേന്ദ്ര ഗവണ്‍മെന്റ് 1537.41 കോടി രൂപ വിഹിതമായി സംസ്ഥാനങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു.
രണ്ടാംഘട്ട പദ്ധതി 1,03,437 കര്‍ഷകര്‍ക്കു ഗുണകരമായി. 3,167.39 ഹെക്ടര്‍ സ്ഥലത്തു കൃഷി ആരംഭിക്കാന്‍ സഹായകമായി. 13,239.61 ഹെക്ടര്‍ പ്രദേശത്ത് സംരക്ഷിത ജലസേചനം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയും ചെയ്തു. 4,139 ജല സംഭരണ കേന്ദ്രങ്ങളാണ് ഈ കാലഘട്ടത്തില്‍ രൂപപ്പെടുത്തിയത്. 17,59,897 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
---ND---
(Release ID: 1888007)
Visitor Counter : 126