പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ സ്വാമിനാരായണ ഗുരുകുൽ രാജ്‌കോട്ട് സൻസ്ഥാന്റെ 75-ാമത് അമൃത് മഹോത്സവത്തെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

Posted On: 23 DEC 2022 1:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഡിസംബർ 24 ന് രാവിലെ 11 മണിക്ക് ശ്രീ സ്വാമിനാരായണ ഗുരുകുലം രാജ്‌കോട്ട് സൻസ്ഥാന്റെ 75-ാമത് അമൃത് മഹോത്സവത്തെ  വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.

1948-ൽ ഗുരുദേവ് ശാസ്ത്രിജി മഹാരാജ് ശ്രീ ധർമ്മജീവൻദാസ്ജി സ്വാമിയാണ് ശ്രീ സ്വാമിനാരായൺ ഗുരുകുൽ രാജ്‌കോട്ട് സൻസ്ഥാൻ രാജ്‌കോട്ടിൽ സ്ഥാപിച്ചത്. 25,000-ലധികം വിദ്യാർത്ഥികൾക്ക് സ്കൂൾ, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന വിപുലീകരിച്ച  സൻസ്ഥാന് നിലവിൽ ലോകമെമ്പാടും 40-ലധികം ശാഖകൾ ഉണ്ട്. 

---ND---


(Release ID: 1885948)