ന്യൂ ഡൽഹി: ഡിസംബർ 20, 2022
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ് ആൻഡ് സോഷ്യൽ പ്രോഗ്രസ് ഇമ്പറേറ്റീവും ചേർന്ന് സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചിക ഇന്ന് പുറത്തിറക്കി.
സാമൂഹിക പുരോഗതിയുടെ മൂന്ന് നിർണായക തലങ്ങളായ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ, ക്ഷേമത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, അവസരങ്ങൾ എന്നിവയുടെ 12 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് SPI സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തിയത്. സംസ്ഥാന തലത്തിൽ 89 സൂചകങ്ങളും ജില്ലാ തലത്തിൽ 49 സൂചകങ്ങളും അടങ്ങുന്ന വിപുലമായ ചട്ടക്കൂടാണ് ഉപയോഗിക്കുന്നത്.
SPI സ്കോറുകൾ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളെയും ജില്ലകളെയും സാമൂഹിക പുരോഗതിയുടെ ആറ് ശ്രേണികളിൽ റാങ്ക് ചെയ്തിട്ടുണ്ട്:
ശ്രേണി 1: വളരെ ഉയർന്ന സാമൂഹിക പുരോഗതി
ശ്രേണി 2: ഉയർന്ന സാമൂഹിക പുരോഗതി
ശ്രേണി 3: ഉയർന്ന മധ്യവർഗ്ഗ സാമൂഹിക പുരോഗതി
ശ്രേണി 4: താഴ്ന്ന മധ്യവർഗ്ഗ സാമൂഹിക പുരോഗതി
ശ്രേണി 5: കുറഞ്ഞ സാമൂഹിക പുരോഗതി
ശ്രേണി 6: വളരെ കുറഞ്ഞ സാമൂഹിക പുരോഗതി
രാജ്യത്തെ ഏറ്റവും ഉയർന്ന SPI സ്കോർ പുതുച്ചേരിയുടെ 65.99 ആണ്. ലക്ഷദ്വീപും ഗോവയും യഥാക്രമം 65.89, 65.53 സ്കോറുകളോടെ തൊട്ടുപിന്നിലുണ്ട്. 62.05 സ്കോറോടെ കേരളം 9-ാം സ്ഥാനത്താണ്. ജാർഖണ്ഡും ബിഹാറും യഥാക്രമം 43.95, 44.47 എന്നിങ്ങനെ ഏറ്റവും കുറഞ്ഞ സ്കോറുകൾ നേടി.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ ശ്രേണിയിൽ ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, ചണ്ഡീഗഢ് എന്നിവയാണ് ആദ്യ നാല് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾ.
മിസോറാം, ഹിമാചൽ പ്രദേശ്, ലഡാക്ക്, ഗോവ എന്നിവ ക്ഷേമ അടിത്തറയിൽ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളായി ഉയർന്നു.
അവസരങ്ങളുടെ ശ്രേണിയിൽ തമിഴ്നാട് 72.00 എന്ന ഉയർന്ന സ്കോർ കൈവരിച്ചു.
ശ്രേണി 1: വളരെ ഉയർന്ന സാമൂഹിക പുരോഗതി