പരിസ്ഥിതി, വനം മന്ത്രാലയം

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ് ജൈവവൈവിധ്യ കണ്‍വെന്‍ഷന്റെ സി.ഒ.പി.-5ല്‍ നടത്തിയ ദേശീയ പ്രസ്താവന

Posted On: 17 DEC 2022 9:20AM by PIB Thiruvananthpuram

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ്, കാനഡയിലെ മോണ്‍ട്രിയലില്‍ ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷനിലേക്കുള്ള (സി.ബി.ഡി.) കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടികളുടെ (സി.ഒ.പി.) പതിനഞ്ചാമത് യോഗത്തില്‍ ഇന്ത്യയുടെ ദേശീയ പ്രസ്താവന നടത്തി. ശ്രീ യാദവ് പ്രസ്താവനയില്‍ വ്യക്തമാക്കി :

'ബഹുമാനപ്പെട്ട അധ്യക്ഷന്‍, വിശിഷ്ട വ്യക്തികളെ, സഹോദരീ സഹോദരന്‍മാരെ,

ജൈവവൈവിധ്യമുള്‍പ്പെടെ എല്ലാ ആഗോള വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നതിനുള്ള കരുത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഉറവിടം വിശ്വാസ്യതയുള്ള പ്രവര്‍ത്തനമാണെന്ന് നാമെല്ലാവരും അംഗീകരിക്കുന്നു. ആഗോള ജനസംഖ്യയുടെ 17 ശതമാനം ഇന്ത്യയിലുണ്ടെങ്കിലും ഭൂവിസ്തൃതിയുടെ 2.4 ശതമാനവും ജലസ്രോതസ്സുകളുടെ 4 ശതമാനവും മാത്രമേ ഉള്ളൂ. എങ്കിലും, നമ്മുടെ ശ്രമങ്ങളില്‍ നാം മുന്നേറുകയാണ്.

നമ്മുടെ വന്യജീവികളുടെ എണ്ണത്തിനൊപ്പം വനവും മരങ്ങളും ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതീയ ആവാസ വ്യവസ്ഥകളിലേക്ക് സവിശേഷമായ ചീറ്റയെ തിരികെ കൊണ്ടുവരുന്നതിനുള്ള കൃത്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രഖ്യാപിത റാംസര്‍ സൈറ്റുകളുടെ എണ്ണത്തില്‍ ഇന്ത്യ ഒരു വന്‍ കുതിച്ചുചാട്ടം നടത്തി എഴുപത്തിയഞ്ചിലെത്തി. ഒരു വലിയ വികസ്വര രാജ്യമെന്ന നിലയില്‍, വനനയം നടപ്പിലാക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും നമ്മുടെ വനസര്‍വേകള്‍ അതിന്റെ വിജയത്തിന്റെ സാക്ഷ്യമാണ്.

ഐച്ചി ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇന്ത്യയുടെ ആസ്തിബാധ്യതാ പട്ടിക പ്രതികരണാത്മകമാണ്, ഭാവിയെക്കരുതി ഉള്ളതാണ്. ഇന്ത്യ അതിന്റെ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനുള്ള പാതയിലുമാണ്.

അതുപോലെ, നമ്മുടെ കൃഷി, മറ്റ് വികസ്വര രാജ്യങ്ങളില്‍ എന്നതുപോലെ, കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും സംസ്‌കാരത്തിന്റെയും ഉറവിടമാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള അത്തരം അവശ്യ പിന്തുണയെ സബ്സിഡികള്‍ എന്ന് വിളിക്കാനും ഒഴിവാക്കാന്‍ ലക്ഷ്യമാക്കാനോ കഴിയില്ല. അതേസമയം അവ യുക്തിസഹമാക്കാം. ഗുണപരമായ നിക്ഷേപത്തിലൂടെ ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കണം. അതുപോലെ, കീടനാശിനി കുറയ്ക്കുന്നതിനുള്ള ഒരു സംഖ്യാപരമായ ആഗോള ലക്ഷ്യം അനാവശ്യമാണ്, അത് തീരുമാനിക്കാന്‍ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും വേണം.

ആക്രമണകാരികളായ അന്യദേശ ജീവികളെ അകറ്റി നിര്‍ത്താന്‍ ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അവശ്യമായ അടിസ്ഥാനവും പ്രസക്തമായ ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ഒരു സംഖ്യാപരമായ ലക്ഷ്യം സാധ്യമല്ല.

ബഹുമാനപ്പെട്ടവരെ,
ആഗോള ജൈവവൈവിധ്യ ചട്ടക്കൂട്, ജൈവവൈവിധ്യത്തിനായുള്ള കണ്‍വെന്‍ഷനില്‍ ചൂണ്ടിക്കാട്ടിയതുപോലെ, ശാസ്ത്രത്തിന്റെയും സമത്വത്തിന്റെയും വെളിച്ചത്തില്‍ രൂപപ്പെടുത്തണം. കാലാവസ്ഥയെ ജൈവവൈവിധ്യവുമായി ആഴത്തില്‍ ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കില്‍, തുല്യതയുടെയും പൊതുവായതും എന്നാല്‍ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളുടെയും അതത് ശേഷികളുടെയും തത്വം ജൈവവൈവിധ്യത്തിന് തുല്യമായി ബാധകമാണ്.
വികസിത രാജ്യങ്ങളുടെ ചരിത്രപരമായ, ആനുപാതികമല്ലാത്തതും അനീതി നിറഞ്ഞതുമായ ഹരിതഗൃഹ വാതക പുറംതള്ളല്‍ മൂലം പ്രകൃതി തന്നെ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, ആഗോള താപനത്തിനും മറ്റ് പാരിസ്ഥിതിക വെല്ലുവിളികള്‍ക്കും പ്രകൃതിയെ ഉള്‍പ്പെടുത്തിയുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് വികസിത രാജ്യങ്ങള്‍ അവരുടെ ചരിത്രപരവും വര്‍ത്തമാനകാലീനവുമായ ഉത്തരവാദിത്തങ്ങള്‍ വിലയിരുത്തിന്നതിനു ദൃഢമായ നടപടി കൈക്കൊള്ളാതെ വഴിയില്ല. സ്വയം സംരക്ഷിച്ചില്ലെങ്കില്‍ പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയില്ല. പ്രകൃതി ആഗോളതാപനത്തിന്റെ ഇരയാണ്, അതിന്റെ സംരക്ഷണ സവിശേഷതകള്‍ അനിയന്ത്രിതമായ താപനില വര്‍ദ്ധനവിനെതിരെ കാര്യമായൊന്നും ചെയ്യില്ല.

നമുക്ക് സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും മാത്രമായി കഴിയില്ല. സുസ്ഥിരമായ ഉപയോഗവും നാം പ്രോത്സാഹിപ്പിക്കണം. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2022 ഒക്ടോബര്‍ 20-ന് ഗുജറാത്തിലെ ഏക്താ നഗറില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ മിസ്റ്റര്‍ അന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തില്‍, ലൈഫ് - ലൈഫ്സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് കേന്ദ്രീകരിച്ചുള്ള ജനകീയ മുന്നേറ്റം സംബന്ധിച്ചു നടത്തിയ ആഹ്വാനം പ്രസക്തമായിത്തീരുന്നത്.

ബഹുമാന്യരേ,
നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ നമ്മുടെ അഭിലാഷവുമായി പൊരുത്തപ്പെടണം. എംഡിജികള്‍ക്ക് 8 ലക്ഷ്യങ്ങളുണ്ടായിരുന്നു, എസ്ഡിജികള്‍ക്ക് 17 ലക്ഷ്യങ്ങളുണ്ട്. ഐച്ചി ജൈവവൈവിധ്യ ലക്ഷ്യങ്ങള്‍ 20 എണ്ണമായിരുന്നു. ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിന് (ജിബിഎഫ്) 23 ലക്ഷ്യങ്ങളുമുണ്ടായേക്കാം. ഈ ലക്ഷ്യങ്ങളിലൂടെയുള്ള വര്‍ദ്ധിച്ച പ്രതീക്ഷകള്‍ നടപ്പിലാക്കുന്നതി്‌ന്, പ്രത്യേകിച്ച് പൊതു ധനകാര്യത്തിലൂടെ, അനുയോജ്യമായ മാര്‍ഗങ്ങള്‍ ആവശ്യപ്പെടുന്നു. ഒന്നിലധികം കണ്‍വെന്‍ഷനുകള്‍ക്കു സഹായകമാകുന്ന ഗ്ലോബല്‍ എന്‍വയേണ്‍മെന്റ് ഫെസിലിറ്റിയാണ് നമ്മുടെ ഏക ധനസഹായ സ്രോതസ്സ്.

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ജൈവവൈവിധ്യത്തിന്റെ മൂല്യം സാംസ്‌കാരികവും സാമൂഹികവുമായ അതിന്റെ സാമ്പത്തിക മാനത്തില്‍ അധിഷ്ഠിതമാണ്. സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്കൊപ്പം സുസ്ഥിരമായ ഉപയോഗവും ഫലം പങ്കിടലും ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമാണ്.

ആധുനിക സാങ്കേതികവിദ്യകള്‍, പ്രത്യേകിച്ച് വിവരസാങ്കേതികവിദ്യ, നമ്മുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനു സഹായകമാണ്. അതിനാല്‍ ഡിജിറ്റല്‍ സീക്വന്‍സിങ് വിവരങ്ങള്‍ നീതിയുക്തവും ന്യായവുമായ രീതിയില്‍ ലഭിക്കുന്നതിനും ആനുകൂല്യങ്ങള്‍ പങ്കിടുന്നതിനുമായി ബന്ധപ്പെടുത്തിയിരിക്കണം.

ബഹുമാനപ്പെട്ടവരെ,
നമ്മുടെ പൂര്‍വ്വികരും പാരമ്പര്യങ്ങളും നമുക്ക് നല്‍കിയിട്ടുള്ള നമ്മുടെ സ്വാഭാവിക പൈതൃകം സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഫലപ്രദമായ ചര്‍ച്ചകള്‍ക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. ഭൂമാതാവിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുകയും അതിന്റെ പ്രാചീനമായ പ്രതാപം പുനഃസ്ഥാപിക്കുകയും എല്ലാവരുടെയും-മനുഷ്യവര്‍ഗത്തിന്റെയും പ്രകൃതിയുടെയും എല്ലാ ജീവജാലങ്ങളുടെയും- പ്രയോജനത്തിനായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമ. നാം കേവലം ഭൂമിയുടെ സംരക്ഷകരാണ്.

ബുദ്ധിശൂന്യവും വിനാശകരവുമായ ഉപഭോഗത്തിനുപകരം മനസ്സര്‍പ്പിച്ചുള്ള ആലോചനാപൂര്‍ണമായ വിനിയോഗമാണ് ഇന്നത്തെ ആവശ്യം എന്ന് ഞാന്‍ ആവര്‍ത്തിക്കട്ടെ. ഈ സാഹചര്യത്തിലാണ് നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിയിലേക്കുള്ള ബഹുജന മുന്നേറ്റമായ മിഷന്‍ ലൈഫ് ആരംഭിച്ചത്. അതിനെ പുല്‍കിക്കൊണ്ട്, സി.ബി.ഡിയുടെ അടിസ്ഥാന തത്വങ്ങള്‍ അക്ഷരത്തിലും ആത്മാവിലും നടപ്പിലാക്കി നമുക്ക് തുല്യതാപൂര്‍ണവും സുസ്ഥിരവുമായ ഒരു ലോകത്തിലേക്ക് മുന്നേറാം. ഈ ആദര്‍ശമാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷതാ ലോഗോയില്‍ ഒരു ലോകം, ഒരു കുടുംബം അല്ലെങ്കില്‍ വസുധൈവ കുടുംബകം എന്ന പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജയ് ഹിന്ദ് '

--ND--



(Release ID: 1884345) Visitor Counter : 536