രാഷ്ട്രപതിയുടെ കാര്യാലയം

 എൽ‌ബി‌എസ്‌എൻ‌എ‌എയിലെ ( LBSNAA) 97-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ സമാപന ചടങ്ങിനെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

Posted On: 09 DEC 2022 1:22PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഡിസംബർ 08, 2022


 ഇന്ന് (ഡിസംബർ 9, 2022) മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ (LBSNAA) 97-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ സമാപന ചടങ്ങിനെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു അഭിസംബോധന ചെയ്തു.

 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അമൃത് കാലിൽ 97-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിലെ ഉദ്യോഗസ്ഥർ സിവിൽ സർവീസിൽ പ്രവേശിക്കുകയാണെന്ന് ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ, രാജ്യത്തിന്റെ സർവതോന്മുഖമായ വികസനത്തിന് നയരൂപീകരണത്തിലും അത് നടപ്പിലാക്കുന്നതിലും അവർ ഒരു പ്രധാന പങ്ക് വഹിക്കും.

 സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തോട് സംവേദനക്ഷമതയുള്ളവരായിരിക്കാൻ അവർ ഓഫീസർ ട്രെയിനികളെ ഉപദേശിച്ചു. 'അജ്ഞാതത്വം', 'കഴിവ്', 'ലാളിത്യം ' എന്നിവ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ അലങ്കാരമാണെന്ന് അവർ പറഞ്ഞു.

ഇന്ത്യയെ പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കുകയും രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നത് ഓഫീസർ ട്രെയിനികളുടെ ഭരണഘടനാപരമായ കടമയും ധാർമിക ഉത്തരവാദിത്തവുമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

 സദ്ഭരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. നല്ല ഭരണത്തിന്റെ അഭാവമാണ് സാമൂഹികവും സാമ്പത്തികവുമായ പല പ്രശ്‌നങ്ങൾക്കും കാരണം. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ സാധാരണക്കാരുമായി ബന്ധപ്പെടണം. ആളുകളുമായി ഇടപഴകുന്നതിന് വിനയത്തോടെ പെരുമാറണമെന്നും അവർ ഓഫീസർ ട്രെയിനികളെ ഉപദേശിച്ചു. എങ്കിൽ മാത്രമേ അവരുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും കഴിയൂ എന്നും രാഷ്ട്രപതി പറഞ്ഞു.

 ഇന്ന് അക്കാദമിയിൽ 'വാക്ക് വേ ഓഫ് സർവീസ്' ഉദ്ഘാടനം ചെയ്തു. ഇതിൽ എല്ലാ വർഷവും ഓഫീസർ ട്രെയിനികൾ നിശ്ചയിക്കുന്ന രാഷ്ട്ര നിർമ്മാണ ലക്ഷ്യങ്ങൾ ടൈം ക്യാപ്‌സ്യൂൾ രൂപത്തിൽ സൂക്ഷിക്കും.


 രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
 
SKY
 
****


(Release ID: 1882124) Visitor Counter : 78