തെരഞ്ഞെടുപ്പ് കമ്മീഷന്‍
ജർമ്മൻ വിദേശകാര്യ മന്ത്രി H.E. അന്നലീന ബെയർബോക്ക് ഇസിഐ (ECI) സന്ദർശിച്ചു
Posted On:
06 DEC 2022 1:04PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 06, 2022
ജർമ്മൻ വിദേശകാര്യ മന്ത്രി H.E അന്നലീന ബെയർബോക്കിന്റെ നേതൃത്വത്തിലുള്ള ഒരു ജർമ്മൻ പ്രതിനിധി സംഘം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ, ശ്രീ അരുൺ ഗോയൽ എന്നിവരുമായി ഇന്ന് ന്യൂ ഡൽഹിയിലെ നിർവാചൻ സദനിൽ കൂടിക്കാഴ്ച നടത്തി. ജർമ്മൻ വിദേശകാര്യ മന്ത്രിയോടൊപ്പം നാല് പാർലമെന്റ് അംഗങ്ങളും അവരുടെ വിദേശകാര്യ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ചടങ്ങിൽ സംസാരിച്ച സിഇസി ശ്രീ രാജീവ് കുമാർ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ വ്യാപ്തിയെക്കുറിച്ച് ഒരു അവലോകനം നടത്തി. 950 ദശലക്ഷത്തിലധികം വോട്ടർമാർക്കായി, 1.1 ദശലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 11 ദശലക്ഷം പോളിംഗ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രാപ്ര്യമായതുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഇസിഐ-യുടെ വിശദമായ പ്രക്രിയ അദ്ദേഹം ജർമ്മൻ പ്രതിനിധികളോട് വിവരിച്ചു.
മിക്ക തിരഞ്ഞെടുപ്പ് കൈകാര്യകർത്താക്കൾക്കും (EMB) ഒരു പൊതുവെല്ലുവിളിയായി ഉയർന്നുവരുന്ന വ്യാജ സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ വിനാശകരമായ ആഘാതവും ശ്രീ കുമാർ ചൂണ്ടിക്കാട്ടി.
വോട്ടർമാരുടെ പങ്കാളിത്തം, രാഷ്ട്രീയ പാർട്ടികൾ / സ്ഥാനാർത്ഥികൾ, ലോജിസ്റ്റിക്‌സ് എന്നീ മൂന്ന് ഘടകങ്ങൾക്ക് കീഴിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗത്തെക്കുറിച്ചും ECI ജർമ്മൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചു.
പ്രതിനിധി സംഘത്തിനായി ECI സംഘടിപ്പിച്ച EVM-VVPAT പ്രവർത്തനങ്ങളുടെ പ്രദർശനത്തിനിടെ ജർമ്മൻ വിദേശകാര്യ മന്ത്രി വ്യക്തിപരമായി EVM വഴി വോട്ട് രേഖപ്പെടുത്തി.
ഇവിഎമ്മുകളുടെ ശക്തമായ സുരക്ഷാ സവിശേഷതകളും ഇവിഎമ്മുകൾ ഉൾപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും അവയുടെ കൈകാര്യം ചെയ്യൽ, കൈമാറ്റം, സംഭരണം, പ്രവർത്തനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ചുള്ള കർശനമായ ഭരണപരമായ പ്രോട്ടോക്കോളുകളും ജർമ്മൻ പ്രതിനിധി സംഘം നിരീക്ഷിച്ചു.
ഇന്ത്യയും ജർമ്മനിയും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് (IDEA), സ്റ്റോക്ക്ഹോം; കമ്മ്യൂണിറ്റി ഓഫ് ഡെമോക്രസീസ്, വാർസോ എന്നിവയിൽ അംഗങ്ങളാണ്.
RRTN/SKY
*****
(Release ID: 1881132)
Visitor Counter : 141