പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ജി-20 അധ്യക്ഷപദവിക്കു പിന്തുണയറിയിച്ച രാഷ്ട്രത്തലവന്മാർക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
Posted On:
05 DEC 2022 9:02AM by PIB Thiruvananthpuram
ഇന്ത്യയുടെ ജി-20 അധ്യക്ഷപദത്തിനു പിന്തുണയറിയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതിങ്ങനെ: എന്റെ പ്രിയ സുഹൃത്ത് ഇമ്മാനുവൽ മാക്രോണിനു നന്ദി! ഇന്ത്യയുടെ ജി-20 അധ്യക്ഷപദവിയുടെ കാലയളവിൽ മാനവരാശിയെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, താങ്കളോടും കൂടിയാലോചിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു കുറിച്ച ട്വീറ്റിനു മറുപടിയായി അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ:
താങ്കളുടെ ഐക്യദാർഢ്യം ഏറെ പ്രാധാന്യമർഹിക്കുന്നു. ആഗോളക്ഷേമത്തിനു ജപ്പാൻ വളരെയധികം സംഭാവനയേകിയിട്ടുണ്ട്. വിവിധ മേഖലകളിലെ ജപ്പാന്റെ വിജയങ്ങളിൽനിന്നു തുടർന്നും ലോകം പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് എനിക്കുറപ്പുണ്ട്.ഇന്ത്യയുടെ ജി-20 അധ്യക്ഷപദവിയിൽ ആശംസകളറിയിച്ച സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനു പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി. ശ്രീ മോദിയുടെ ട്വീറ്റ് ഇങ്ങനെ: താങ്കളുടെ നല്ല വാക്കുകൾക്കു നന്ദി. വരുംതലമുറയ്ക്കായി മെച്ചപ്പെട്ട ഭൂമി സമ്മാനിക്കുന്നതിനു വർത്തമാനകാല വെല്ലുവിളികൾ ലഘൂകരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ സംബന്ധിച്ച താങ്കളുടെ കാഴ്ചപ്പാടുകളോടു പൂർണമായും യോജിക്കുന്നു.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലിന്റെ അഭിനന്ദനസന്ദേശത്തിന് മറുപടിയായി, ആശംസകൾക്കു നന്ദി പറഞ്ഞു ശ്രീ മോദിയുടെ ട്വീറ്റ്: വളരെ നന്ദി ചാൾസ് മിഷേൽ. ആഗോളനന്മയുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങളിൽ താങ്കളുടെ സജീവപങ്കാളിത്തവും പ്രതീക്ഷിക്കുന്നു.
യുടെ ജി-20 അധ്യക്ഷപദവിക്കു പിന്തുണയറിയിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ: വളരെ നന്ദി. താങ്കളുടെ വിലയേറിയ പിന്തുണ ഇന്ത്യയുടെ ജി-20 അധ്യക്ഷപദവിക്കു കരുത്തേകും. മികച്ച ഭൂമി കെട്ടിപ്പടുക്കുന്നതിനു നാമെല്ലാം കൈകോർത്തു പ്രവർത്തിക്കേണ്ടത് ഏറെ പ്രാധാന്യമർഹിക്കുന്നു.
***
(Release ID: 1880884)
Visitor Counter : 227
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada